ലക്ഷ്യം തെരഞ്ഞെടുപ്പ്: കാര്‍ഷിക മേഖലയില്‍ വമ്പന്‍ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, കാര്‍ഷിക മേഖലയില്‍ വന്‍പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കാര്‍ഷിക ലോണ്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മോദി പുതിയ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല ആശ്വാസ നടപടികള്‍ ഏതുതരത്തില്‍ സ്വീകരിക്കാമെന്നതാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കൃഷി മന്ത്രി രാധാ മോഹന്‍ സിങ് എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
ജനുവരി അഞ്ചിന് സമാപിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്‍പായി കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് കാര്‍ഷിക മേഖലയുടെ നവീകരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കാന്‍ തീരുമാനിച്ചത്. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയുണ്ടാകാന്‍ കാരണം കര്‍ഷകര്‍ക്കിടയിലുണ്ടായ വിയോജിപ്പാണെന്ന് പാര്‍ട്ടി നേതൃത്വവും കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയായിരിക്കും 2019ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാണിക്കപ്പെടുകയെന്നാണു സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലേറിയതിനു പിന്നാലെ അവര്‍ വാക്കു പാലിക്കുകയും ചെയ്തു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന താല്‍ക്കാലികാശ്വാസ നടപടികള്‍ക്കപ്പുറം ദീര്‍ഘകാല ആശ്വാസ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വിപണിയുടെ അടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ക്കു തറവില നിശ്ചയിച്ചുകൊണ്ട് കര്‍ഷകരെ രക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വ്യത്യസ്ത വിലനിലവാരം നടപ്പാക്കിയ മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി, ജാര്‍ഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന കര്‍ഷകര്‍ക്കു നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതി തുടങ്ങിയവയെല്ലാം മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ വായ്പാ പരിധി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."