HOME
DETAILS

മന്ത്രി ജലീലിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച്

  
backup
December 28, 2018 | 5:47 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%82%e0%b4%a4-2

 

കോട്ടക്കല്‍/വളാഞ്ചേരി: ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ടു മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോങ് മാര്‍ച്ച് നടത്തി. വളാഞ്ചേരിക്കടുത്ത കാവുംപുറത്തെ കെ.ടി ജലീലിന്റെ വസതിയിലേക്കു നടത്തിയ മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് നേതൃത്വം നല്‍കി.
മാര്‍ച്ച് വളാഞ്ചേരി കാവുംപുറത്ത് മീമ്പാറയിലുള്ള മന്ത്രിയുടെ വസതിയുടെ നൂറു മീറ്റര്‍ അകലെ പൊലിസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. രാവിലെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വൈകിട്ട് അഞ്ചോടെയാണ് കാവുംപുറത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടങ്കിലും അറസ്റ്റിനോ മറ്റു നടപടികള്‍ക്കൊന്നും പൊലിസ് മുതിര്‍ന്നില്ല.
രാവിലെ ആരംഭിച്ച മാര്‍ച്ചിനു രണ്ടത്താണി, പൂവ്വന്‍ചിന, അതിരുമട, പുത്തനത്താണി, വെട്ടിച്ചിറ, കരിപ്പോള്‍, കഞ്ഞിപ്പുര വട്ടപ്പാറ, കാവുംപുറം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എസ്.ടി.യു, എം.എസ്.എഫ് പഞ്ചായത്ത്, ടൗണ്‍ കമ്മിറ്റികള്‍ സ്വീകരണം നല്‍കി. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു
ചങ്കുവെട്ടിയില്‍ മാര്‍ച്ച് എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ്, പി. ഇഫ്തിഖാറുദ്ദീന്‍, യാസര്‍ പൊട്ടച്ചോല, റിയാസ് മുക്കോളി, ഇ.പി രാജീവ്, ഷഹനാസ് പാലക്കല്‍, സുബൈര്‍ മുല്ലഞ്ചേരി തുടങ്ങിയവരാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്. വൈകിട്ട് ആറോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago