സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ട് കെ.എസ്.ആര്.ടി.സി ഏറ്റെടുക്കണമെന്ന്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സമരം തുടരുകയാണങ്കില്‍ ബസ് റൂട്ട് കെ.എസ്.ആര്.ടി.സി പൂര്‍ണമായും ഏറ്റെടുക്കണമെന്ന് കേണിച്ചിറ ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് കെ.എസ്.ആര്.ടി.സിക്ക് അനുവദിച്ച് കിട്ടിയിട്ടുള്ള 12 പെര്‍മിറ്റുകള്‍ അടിസ്ഥാനമാക്കി ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത് പിന്‍വലിക്കണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം നാടിന്റെ പുരോഗതിയെ കണക്കാകി അംഗികരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. ഹൈക്കോടതി കെ.എസ്.ആര്.ടി.സിയുടെയും കേണിച്ചിറ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്റെയും വിവിധ ഹരജികള്‍ പരിഗണിച്ച സമയത്ത് കെ.എസ്.ആര്.ടി.സിയുടെ പെര്‍മിറ്റുകള്‍ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ഇപ്പോള്‍ പെര്മിറ്റുകല് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന സ്വകാര്യ ബസുടമകള്‍ സമാന്തര സര്‍ക്കാരായി സ്വയം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. സമരം തുടര്‍ന്നുകൊണ്ട് ജനങ്ങ
ളെ വെല്ലുവിളിക്കാനാണ് സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നതെങ്കില്‍ ഈ റൂട്ട് കെ.എസ്.ആര്.ടി.സി ഏറ്റെടുക്കണം. ഇപ്പോള്‍ സ്വകാര്യ ബസുകളിള്‍ ജോലി ചെയ്യുന്ന ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ തൊഴിലാളികളെയും കെ.എസ്.ആര്.ടി.സി ഏറ്റെടുക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം.കെ പ്രദീപ്, വി.എസ് പങ്കജാക്ഷന്, ടോമി ദേവസ്യ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."