മലയാളി ഹാജിമാരെ വിഖായ സേവക സംഘം സ്വീകരിച്ചു
മക്ക: കേരളത്തില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ ആദ്യ സംഘത്തെ മക്കയില്‍ എസ് കെ ഐ സി യുടെ നേതൃത്വത്തിലുള്ള വിഖായ സേവക സംഘം സ്വീകരിച്ചു. മക്കയിലെത്തിയ ഹാജിമാരെ താമസ കേന്ദ്രത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തിലാണ് വിഖായ വളണ്ടിയര്‍ സംഘം സ്വീകരിച്ചത്.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, സലീം എടക്കര, എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജിമാരെ സ്വീകരിച്ചത്.
മക്കയിലെ വിഖായ സന്നദ്ധ സംഘം ഹാജിമാര്‍ക്ക് മുസ്വല്ലയും ഈത്തപ്പഴവും നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഹാജിമാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ചെയ്യുവാനായി വിഖായ ഹജ്ജ് വളണ്ടിയര്‍ സംഘം ഇവിടെ സദാ സന്നദ്ധമായിരിക്കുകയാണ്. മക്ക വിഖായ നേതാക്കളായ മുനീര്‍ ഫൈസി, പരീത് ഐക്കരപ്പടി, അസൈനാര്‍ ഫറോഖ്, അബ്ദുല്‍ ഹമീദ് മംഗലാപുരം എന്നിവരുടെ നേതൃത്വത്തിലാണ് മക്കയിലെത്തിയ ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ നടത്തുന്നത്.
വിഖായക്ക് പുറമെ വിവിധ വളണ്ടിയര്‍ സംഘങ്ങളായ കെ എം സി സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, തനിമ, ഫ്രറ്റെണിറ്റി ഫോറം, ആര്‍ എസ സി തുടങ്ങിയവയും സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."