അനുമതിയില്ലെന്ന്; ബാങ്ക് ഉദ്ഘാടനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു
മാനന്തവാടി: സഹകരണ വകുപ്പിന്റെ അനുമതിയോ ആവശ്യമായ രേഖകളോ ഇല്ലാതെയാണ് ബാങ്ക് ഉദ്ഘാടനം ചെയ്യുന്നതെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ബാങ്ക് ഉദ്ഘാടനം തടഞ്ഞു. സുല്‍ത്താന്‍ ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് മാനന്തവാടി ശാഖയുടെ ഉദ്ഘാടനമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
വള്ളിയൂര്‍കാവ് ജങ്ഷനില്‍ കബനി ബില്‍ഡിങിലാണ് ബാങ്ക് ശാഖയും എ.ടി.എം കൗണ്ടറും സജീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു . എന്നാല്‍ രാവിലെ 8 മണി മുതല്‍ തന്നെ സി.പി.എം.പ്രവര്‍ത്തകര്‍ ഉപരോധവുമായി എത്തുകയായിരുന്നു .
ബാങ്കിന്റെ ഷട്ടര്‍ തുറക്കാന്‍ ജിവനക്കാര്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുവദിച്ചില്ല .സംഭവമറിഞ്ഞ് പൊലിസും സ്ഥലത്തെത്തിയിരുന്നു .സഹകരണ വകുപ്പിന്റെ അനുമതിയോ ആവശ്യമായ രേഖകളോ ഇല്ലാതെയാണ് ബാങ്ക് ആരംഭിച്ചതെന്നും ലക്ഷങ്ങള്‍ വാങ്ങി അനധികൃത നിയമനം നാടത്താനാണ് ബാങ്ക് അധികൃതരുടെ ശ്രമമെന്നും സി.പി.എം ആരോപിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെച്ചു. ബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് കോടതിയുടെ അനുകുല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ബാങ്ക് ഉപരോധസമരത്തിന് മനോജ് പട്ടേട്ട്, നിര്‍മ്മല വിജയന്‍, കെ.പി ശ്രീധരന്‍, എം സുരജ് , കെ.ജെ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."