HOME
DETAILS
MAL
സുദാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം
backup
December 28 2018 | 19:12 PM
ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുദാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. ഇന്നലെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഓംദുര്‍മാനില്‍ ജുമുഅ നിസ്കാരത്തിനുശേഷം അരങ്ങേറിയ പ്രതിഷേധ പരിപാടികളെ ശക്തമായാണ് പൊലിസ് നേരിട്ടത്.
ഒന്‍പത് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ ഒന്‍പത് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതായി സംയുക്ത സമര സമിതി ആരോപിച്ചു. പൊലിസ് നടപടിക്കിടെ 19 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, 37 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം 19നാണ് രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."