സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് നിസ്തുലമെന്ന്
തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മുസ്‌ലിംകള്‍ വഹിച്ച ത്യാഗപൂര്‍ണ്ണമായ പങ്ക് നിസ്തുലമാണെന്നു കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ പണ്ഡിതസഭാ ചെയര്‍മാന്‍ ഇമാം അല്‍ഹാജ് എ.എം ബദറുദ്ദീന്‍ മൗലവി അഭിപ്രായപ്പെട്ടു. സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാമെന്നും സമാധാനവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ മുസ്‌ലിംകള്‍ എന്നും ബാധ്യസ്ഥരാണെന്നും ഇമാം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യസമരവുംഎന്ന വിഷയത്തില്‍ കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. സെയ്യദലി, യൂത്ത് കൗണ്‍സില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കലാപ്രേമി മുഹമ്മദ് മാഹീന്‍, അഡ്വ. കെ.എച്ച്.എം മുനീര്‍, എ. ഷാ ഹുല്‍ഹമീദ്, ബീമാപ്പള്ളി പീരുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് മര്‍ദിച്ച്
പണം പിടിച്ച് പറിച്ചയാള്‍ അറസ്റ്റില്‍
പോത്തന്‍കോട്: ഗുണ്ടാ പിരിവ് നല്‍കാത്തതിന് പണം പിടിച്ച് പറിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ശാന്തിപുരം കല്ലിക്കോട് സ്വദേശി സ്റ്റീഫനെന്നു വിളിക്കുന്ന ശബരി (28)യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര വാളനാട് ഇലയത്തു മുളയറ വീട്ടില്‍ അച്ചുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് പതിനായിരം രൂപ കവര്‍ന്ന കേസിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
അച്ചുവിന് ജെ.സി.ബി വര്‍ക്ക് ചെയ്യണമെങ്കില്‍ ഗുണ്ടാ പിരിവ് വേണമെന്ന് ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടര്‍ന്ന് പ്രതി അച്ചുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നെടുക്കുകയുമായിരുന്നു. മുന്‍പും നിരവധി മോഷ്ണ കേസുകളും പടക്കമെറിഞ്ഞു വെട്ടി പരിക്കേല്‍പ്പിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പോത്തന്‍കോട്, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളില്‍ പ്രതിയാണ് ശബരി. ഗുണ്ടാ നിയമ പ്രകാരമാണ് പ്രതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. എസ്.ഐമാരയ ജയന്‍, രവീന്ദ്രന്‍, പ്രസന്നന്‍, മറ്റു പൊലിസ് ഉദ്യോഗസ്ഥരായ അനില്‍, മനു, രാഹുല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."