ശിവഗിരി മഠം കര്‍മ ശ്രേഷ്ഠ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്ക്
മലപ്പുറം: ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച പൊതുപ്രവര്‍ത്തകന് നല്‍കുന്ന പ്രഥമ ശിവഗിരി മഠം കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അര്‍ഹനായി. 86-ാം ശിവഗിരി മഹാമഹത്തോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.
അംബേദ്കര്‍ നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാഗാന്ധി സ്വര്‍ണമെഡല്‍ പുരസ്‌കാരം, കെ.സി വര്‍ഗീസ് ലൈഫ് ടൈം അച്ചീവ്്‌മെന്റ് അവാര്‍ഡ്, പ്രഥമ അവുക്കാദര്‍ കുട്ടിനഹ അവാര്‍ഡ്, മഹാത്മാ ഫൂലേ നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ്, കൊരമ്പയില്‍ അഹ്മദ് ഹാജി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ തങ്ങള്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും ബൈത്തുറഹ്മ ഭവന നിര്‍മാണ പദ്ധതിയുടെ മുഖ്യകാര്യദര്‍ശിയുമാണ്.
ഡിസംബര്‍ 31 ന് ശിവഗിരി മഠത്തില്‍ നടക്കുന്ന പരിപാടിയില്‍ 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."