HOME
DETAILS

അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
December 28 2018 | 21:12 PM

%e0%b4%85%e0%b4%a8%e0%b5%87%e0%b5%8d%e0%b4%b5%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95

 

തിരുവനന്തപുരം: ശ്രീചിത്രാമെഡിക്കല്‍ സെന്ററില്‍ ഹൃദ്‌രോഗ ചികിത്സയ്ക്കായുള്ള യാത്രക്കിടെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് മാവേലി എക്‌സ്പ്രസില്‍ മരിച്ച സംഭവത്തില്‍ റെയില്‍വേയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ടിക്കറ്റ് പരിശോധകര്‍ ചികിത്സയും സീറ്റും നിഷേധിച്ച സാഹചര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.


കണ്ണൂരില്‍ നിന്നു മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനാണ് സീറ്റും ചികിത്സയും റെയില്‍വേ നിഷേധിച്ചത്. ഇരിക്കൂരിലെ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയമാണ് മരണപ്പെട്ടത്. സീറ്റുപോലും ലഭിക്കാത്ത യാത്രയ്ക്കിടെ പനികൂടിയ മറിയം യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് മരിച്ചത്.
ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ പോയാല്‍ കുഞ്ഞിന്റെ നില വഷളാകുമെന്ന് മനസിലാക്കിയാണ് ഷമീറും കുടുംബവും സ്ലീപ്പറില്‍ കയറിയത്. കുഞ്ഞിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടും ടിക്കറ്റ് പരിശോധകര്‍ കനിഞ്ഞില്ലെന്നാണ് പരാതി. ഇതിനിടയില്‍ എട്ട് കോച്ചുകള്‍ മാറിമാറി കയറി. തുടര്‍ന്ന് സുമയ്യ കുഞ്ഞുമായി സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി. രാത്രി പതിനൊന്നരയോടെ കുഞ്ഞിന്റെ നില വഷളായി. കുറ്റിപ്പുറത്ത് വച്ച് ഷമീര്‍ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് മരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago