അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ വിയോഗം കനത്ത നഷ്ടം: മാത്തൂര്‍ യു.പി മുഹമ്മദ് മുസ്‌ലിയാര്‍
കൊല്ലം: സമസ്ത നേതാവ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മാത്തൂര്‍ യു.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരിച്ചു.
നന്മയുടെ ലോകത്തേക്ക് മനുഷ്യരെ പരിവര്‍ത്തിപ്പിക്കുന്ന ഇത്തരം ആത്മീയ നേതാക്കളുടെ വിടവിന് പകരംവയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരമുണ്ടാകുമെന്നും ആത്മീയ വഴികളോടൊപ്പം തന്നെ ഭൗതിക വിദ്യകള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കി കേരളത്തിലും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അത്തിപ്പറ്റ ഉസ്താദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസാന്തം നടന്നു വരുന്ന മജ്‌ലിസുല്‍ ഫുര്‍ഖാന്റെ ഭാഗമായി അയത്തില്‍ മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദില്‍ സംഘടിപ്പിച്ച അത്തിപ്പറ്റ ഉസ്താദ് ദിഖ്‌റ്, ഖത്തമുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അയത്തില്‍ മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് നിസാമി അധ്യക്ഷനായി. തൃപ്പിലഴികം ഇമാം എം.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, കല്ലൂര്‍ അബ്ദുല്‍ റഹീം ബാഖവി, സിദ്ദീഖ് ഫൈസി കണിയാപുരം, ഇ.കെ മുഹമ്മദ് ഷഹീര്‍ ബാഖവി, അബ്ദുല്‍ ജവാദ് ബാഖവി, ഹാരിസ് ദാരിമി, സുഹൈല്‍ അംഹുജി, നൗഷാദ് അസ്‌ലമി, നുജൂം മുസ്‌ലിയാര്‍ തേവലക്കര, അബ്ദുല്‍ റഹീം റഷാദി, കൊല്ലൂര്‍വിള ചീഫ് ഇമാം മന്‍സൂര്‍ ഹുദവി മജ്‌ലിസിന് നേതൃത്വം നല്‍കി.
കുരീപ്പള്ളി ഷാജഹാന്‍, എസ്. അഹമ്മദ് ഉഖൈല്‍, റോയല്‍ ജലാല്‍ അയത്തില്‍, മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ് സെക്രട്ടറി ഹുസൈന്‍, പ്രസിഡന്റ് ഷാജഹാന്‍, കൊല്ലൂര്‍വിള ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല കുണ്ടറ, ഷംസുദ്ദീന്‍ ഇടപ്പള്ളിക്കോട്ട, തൃപ്പിലഴികം ജമാഅത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, അനീസ് മുഹമ്മദ്, റാഷിദ് യു.എം, സിയാദ് കേരളപുരം, മീരാന്‍ പ്ലാവിള, അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ് ദാരിമി കണ്ണനല്ലൂര്‍, കിളികൊല്ലൂര്‍ വലിയപള്ളി ഇമാം അബ്ദുല്‍ റഹീം മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."