പൊതുവിദ്യാലയ മുന്നേറ്റത്തിനായി സമര്‍പ്പിച്ച പ്രൊജക്ടിന് നിപ അംഗീകാരം
കൊയിലാണ്ടി: വിദ്യാഭ്യാസ നയരൂപീകരണത്തില്‍ രാജ്യത്തെ പരമോന്നത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (നിപ) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ഓഫിസര്‍മാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ പൊതുവിദ്യാലയ മുന്നേറ്റത്തിനായി തയാറാക്കിയ വിദ്യാലയ ജനസഭ പ്രൊജക്ട് തിരഞ്ഞെടുക്കപ്പെട്ടു.
സമഗ്ര ശിക്ഷ കേരള കൊയിലാണ്ടി ബി.പി.ഒ ഡോ. എം.ജി ബല്‍രാജ് തന്റെ വിദ്യാഭ്യാസ ഗവേഷണത്തിന്റെ ഭാഗമായാണ് 'സമൂഹത്തിനായി സകൂളും സ്‌കൂളിനായി സമൂഹവും' എന്ന പ്രൊജക്ട് തയാറാക്കിയത്. ജനുവരി മൂന്ന്, നാല് തിയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുക്കും.
ഇരുപത് പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും മികച്ച പ്രബന്ധത്തിന് ദേശീയ അവാര്‍ഡും നല്‍കപ്പെടും. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി റീനറെ അധ്യക്ഷത വഹിക്കും. ഡോ. എം.ജി ബല്‍രാജ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."