റംബൂട്ടാന്‍ പഴങ്ങള്‍ വിലക്കുറവില്‍
ആലക്കോട്: ഉയര്‍ന്ന വില നല്‍കിയാല്‍ മാത്രം ലഭ്യമായിരുന്ന റംബൂട്ടാന്‍ പഴങ്ങളുടെ വില്‍പ്പന വഴിയോര കച്ചവട കേന്ദ്രങ്ങളിലും സജീവമായി. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഈ ചുവന്ന പഴം ഇന്ന് കേരളത്തിലെ കര്‍ഷകരുടെ ഇഷ്ട ഇനമാണ്. വിപണികളില്‍ കിലോയ്ക്ക് അഞ്ഞൂറ് രൂപയോളം വിലയുണ്ടെങ്കിലും വഴിയോരകേന്ദ്രങ്ങളില്‍ നിന്നും ഇരുന്നൂറു രൂപയാണ് ഈടാക്കുന്നത്.
പത്തനംതിട്ട, കോഴഞ്ചേരി, റാന്നി മേഖലകളില്‍ വിളയിചെടുക്കുന്ന റംബൂട്ടാനാണ് വിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ വാഹനങ്ങളില്‍ സ്റ്റോക്ക് ചെയ്താണ് റംബൂട്ടാന്റെ വില്‍പന. വില കുറച്ചു ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ നിരവധിയാണ്. ജൂണ്‍ മാസം മുതല്‍ ഓഗസ്റ്റ് വരെയാണ് റംബൂട്ടാന്റെ വിളവെടുപ്പ്.
റംബൂട്ടാന്‍ കിങ്, മലേഷ്യന്‍ റെഡ്, മലേഷ്യന്‍യെല്ലോ, നാടന്‍ എന്നീ നാല് ഇനങ്ങളാണ് വിപണിയില്‍ സജീവം. ഇതില്‍ മഞ്ഞ നിറത്തിലുള്ള റംബൂട്ടാന്‍ കിങ്ങിനും മലേഷ്യന്‍ റെഡിനുമാണ് ഏറെ പ്രിയം. മറ്റു ഫലങ്ങളെ അപേക്ഷിച്ച് കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്നതും ഔഷധ ഗുണവുമാണ് പഴത്തിനു പ്രിയമേറാന്‍ കാരണം.
റംബൂട്ടാന്‍ മരങ്ങള്‍ മുന്‍കൂര്‍ കരാര്‍ എടുത്ത് ഇവ വലയില്‍ പൊതിഞ്ഞാണ് കച്ചവടക്കാര്‍ സൂക്ഷിക്കുക. പഴം പാകമാകുമ്പോള്‍ പറിച്ച് വിപണിയില്‍ എത്തിക്കുന്നു. വീടുകളുടെ പരിസരത്ത് ഇവ വെച്ച് പിടിപ്പിച്ച് വര്‍ഷം തോറും നല്ല വരുമാനമുണ്ടാക്കുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."