റോഡരികിലെ ചെടികള്‍ അപകടം വരുത്തുന്നു
ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡില്‍ എട്ടാംമൈലില്‍ റോഡിനിരുവശവും വളര്‍ന്നു നില്‍ക്കുന്ന പാഴ്‌ചെടികളും പൊന്തക്കാടുകളും കാല്‍നടയാത്രക്കാരെ അപകടത്തിലാക്കുന്നു. ഇരുദിശയില്‍ നിന്നും വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മാറി നില്‍ക്കേണ്ടിടത്ത് നിരവധി കുറ്റിച്ചെടികളാണ്. തൊട്ടടുത്ത പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഏറെ പ്രയാസം.
കഴിഞ്ഞ കാലങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാഴ്‌ചെടികള്‍ വെട്ടിമാറ്റാറുണ്ട്. ഈ വര്‍ഷം സാങ്കേതിക തടസം മൂലം അതും നടന്നിട്ടില്ല. ഇന്നലെ പ്രദേശത്തെ തിരുത്തുംകര വീട്ടില്‍ കുമാരന്‍ എന്ന എഴുപതുകാരനെ റോഡരികില്‍ വെച്ച് ടൂറിസ്റ്റ് ബസിന്റെ ഡോറിടിച്ച് പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ജലരേഖയായി. മഴക്കാലത്തിനു മുന്‍പ് റോഡരികിലെ ചാലിലെ മണ്ണും മറ്റുമാലിന്യങ്ങളും കോരിയെടുത്ത് റോഡരികില്‍ കൂട്ടിയിടും ഇതു മൂലം മഴപെയ്താല്‍ പാഴ്‌ചെടികള്‍ തഴച്ചുവളരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."