കശ്മിരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കല്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരിനുള്ള പ്രത്യേക അവകാശങ്ങളും സവിശേഷ അധികാരങ്ങളും നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്.
35എ പ്രകാരം നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഈ മാസം അവസാനം മൂന്നംഗ ബെഞ്ച് പരിഗണിക്കാനിരിക്കുന്ന സമാനമായ കേസും ഇതോടൊപ്പം പരിഗണിക്കും. വിഷയം അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് കേള്‍ക്കുകയാണെങ്കില്‍ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്ന കേസും അഞ്ചംഗ ബെഞ്ചിനെ ഏല്‍പ്പിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ സംബന്ധിച്ച വിഷയം 2002ല്‍ ജമ്മു കശ്മിര്‍ ഹൈക്കോടതി പ്രഥമ ദൃഷ്ട്യാ തീര്‍പ്പ്കല്‍പ്പിച്ചതാണെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ജമ്മു കശ്മിര്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയും ജമ്മു കശ്മിര്‍ ഭരണഘടനയിലെ സെക്ഷന്‍ ആറിലും പരാമര്‍ശിക്കുന്ന സംസ്ഥാനത്തെ 'സ്ഥിരം താമസക്കാര്‍' എന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് ചാരു വാലി ഖന്നയാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.
1954ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പ്രകാരം ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ട 35എ പ്രകാരം ജമ്മു കശ്മിരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സവിശേഷ അധികാരങ്ങളും ഏര്‍പ്പെടുത്തുകയായിരുന്നു. ഇതുപ്രകാരം മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ തുല്യാവകാശത്തിന്റേയോ അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയിലെ മറ്റേതെങ്കിലും അവകാശത്തില്‍ നിന്ന് വ്യത്യസ്ഥമായി കശ്മിരി പൗരന്മാക്ക് സവിശേഷമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്.
ജമ്മു കശ്മിര്‍ ഭരണഘടനയിലെ സെക്ഷന്‍ 6 അനുസരിച്ച് കശ്മിരില്‍ സ്ഥിരതാമസമില്ലാത്ത ഒരു പുരുഷനെ വിവാഹം ചെയ്യുന്ന പക്ഷം സ്ത്രീയുടെ സ്വത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ടാവില്ലെന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതു മൂലം അവരുടെ കുട്ടികള്‍ക്ക് സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെടുന്നുണ്ടെന്നും അതുവഴി അവരെ നിയമവിരുദ്ധമായി പരിഗണിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അഭിഭാഷകനായ ബിമല്‍ റോയ് മുഖേന നല്‍കിയ പരാതിയില്‍ ഹരജിക്കാരന്‍ വാദിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയെ വിവാഹം ചെയ്യുന്ന കശ്മിര്‍ യുവതികള്‍ക്ക് സംസ്ഥാനത്തുള്ള തൊഴിലവസരങ്ങളും സ്വത്തിലുള്ള അവകാശങ്ങളും നഷ്ടമാകുമെന്നും പരാതിക്കാരന്‍ പറയുന്നു. അതേസമയം, സംസ്ഥാനത്തെ നോണ്‍ പെര്‍മനന്റ് റെസി ഡിഡന്റ് സര്‍ട്ടിഫിക്കറ്റുള്ള വ്യക്തിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിക്കുമെങ്കിലും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."