HOME
DETAILS
MAL
അപകടാവസ്ഥയിലായ ഓര്‍ച്ച നടപ്പാലം പൊളിച്ചു നീക്കണം
backup
August 10 2016 | 20:08 PM
നീലേശ്വരം: അപകടാവസ്ഥയിലായ ഓര്‍ച്ച നടപ്പാലം പൊളിച്ചു നീക്കണമെന്ന ആവശ്യം നടപ്പിലായില്ല. റോഡ് പാലം വന്നതോടെ പഴയ മരപ്പാലം ആര്‍ക്കും വേണ്ടാതായി. പാലത്തിലെ മരപ്പലകകള്‍ ഇളകി പുഴയിലേക്കു വീഴുന്നതും പതിവാണ്.
മുന്‍ നഗരസഭാ കൗണ്‍സില്‍ ഈ പാലം പൊളിച്ചു നീക്കാനായി തുക വകയിരുത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഓര്‍ച്ച നടപ്പാലം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."