ആദ്യ ഉംറയുടെ നിറവില്‍ മലയാളി തീര്‍ഥാടകര്‍
മക്ക: കേരളത്തില്‍ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തിലെ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ജന്മ സാഫല്യം പൂവണിഞ്ഞ സന്തോഷത്തില്‍ കണ്ണീര്‍ പൊഴിച്ചാണ് തീര്‍ഥാടകര്‍ ആദ്യ ഉംറ നിര്‍വഹിച്ചത്. ഇബ്‌റാഹീം നബിയുടെ വിളി കേട്ട് പഞ്ചസ്തംഭങ്ങളില്‍ ഒന്നായ വിശുദ്ധ ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ ലോകത്തെ ആദ്യത്തെ ദൈവീക പാവനമായ മക്കയിലെ പള്ളിയിലേക്ക് പ്രവേശിക്കുമ്പോഴും വിശുദ്ധ കഅബ ആദ്യമായി മുന്നില്‍ കണ്ടപ്പോഴും പ്രാര്‍ഥനാ നിര്‍ഭരമായ മനസും നിറകണ്ണുകളുമായി വികാരഭരിതരായാണ് കാണപ്പെട്ടത്. ആദ്യ സംഘത്തിലെ മുഴുവന്‍ ആളുകളും ഞായറാഴ്ച രാത്രിയോടെ തന്നെ തങ്ങളുടെ ആദ്യ ഉംറ നിര്‍വഹിച്ചിരുന്നു.
തിങ്കളാഴ്ച എത്തിയ സംഘങ്ങളും ഇന്നലെ ആദ്യ ഉംറ നിര്‍വഹിച്ചു റൂമുകളിലേക്ക് മടങ്ങി. ആദ്യ ഉംറ നിര്‍വഹിച്ചതോടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാഫല്യമായതിന്റെ നിര്‍വൃതിയിലായിരുന്നു ഹാജിമാര്‍.
ജന്മനാട്ടില്‍ നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികള വിവിധ സമ്മാനങ്ങള്‍ നല്‍കി സ്വീകരിക്കാന്‍ സംഘടനകള്‍ വലിയ ആവേശമാണ് കാണിച്ചത്. വിഖായക്ക് പുറമെ മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെ എം സി സി, തനിമ, ഫ്രറ്റേണിറ്റി ഫോറം, ആര്‍ എസ് സി , തുടങ്ങിയ സംഘടനകളുടെ നേതാക്കളും വളണ്ടണ്ടിയര്‍മാരുമാണ് ഹാജിമാരെ സ്വീകരിക്കാനെത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിരവധി സ്ത്രീകളും കുട്ടികളും തീര്‍ഥാടകരെ വരവേല്‍ക്കാനെത്തിയിരുന്നു. ഹജ്ജ് ടെര്‍മിനല്‍ മുതല്‍ ലഭിച്ച മലയാളി വളണ്ടണ്ടിയര്‍മാരുടെ സേവനം ഏറെ സഹായകരമായെന്നും വളണ്ടണ്ടിയര്‍മാരുടെ സേവനവും മിഷന്‍ പ്രവര്‍ത്തനവും ഏറെ പ്രശംസനീയമായെന്നും തീര്‍ഥാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."