1984 ലെ കേസ്: മലയാളി തീര്‍ഥാടകനെ വിമാനത്താവളത്തില്‍ തടഞ്ഞു സലാം കൂടരഞ്ഞി
മക്ക: മൂന്നു പതിറ്റാണ്ടണ്ടു മുന്‍പുള്ള വാഹനാപകടക്കേസിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച മലയാളിയെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞു . ആദ്യ മലയാളി ഹജ്ജ് വിമാനത്തിലെത്തിയ അബ്ദുല്‍ അസീസ് എന്ന തീര്‍ഥാടകനെയാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എമിഗ്രേഷന്‍ കൗണ്ടണ്ടറില്‍ പാസ്‌പോര്‍ട്ട് കൊടുക്കാതെ തടഞ്ഞത്.
സഊദിയില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് 1984 ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് എമിഗ്രേഷന്‍ അധികൃതരുടെ നടപടി. സഊദിയിലെ ഹായിലില്‍ ജോലിയെടുക്കുന്ന വേളയില്‍ ഹജ്ജിനെത്തിയ അദ്ദേഹം മദീനക്കു സമീപം നടന്ന ഒരു കാര്‍ അപകടവുമായി ബന്ധപ്പെട്ടു ജയിലിലായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോള്‍ ഹജ്ജിനെത്തിയപ്പോള്‍ പിടിക്കപ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു . തുടര്‍ന്ന് സഊദി ട്രാഫിക് പൊലീസ് വിഭാഗം അസീസിനെ പിടികൂടുകയും ആശുപത്രിയില്‍ കൊണ്ടണ്ട്‌പോയി ചികിത്സ നല്‍കി ജയിലിലടക്കുകയും ചെയ്തിരുന്നു . കുറച്ചു ദിവസം ഇവിടെ ജയിലിട്ട ശേഷം തര്‍ഹീലിലേക്ക് മാറ്റി നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. തടഞ്ഞുവച്ച ഇദ്ദേഹത്തെ പിന്നീട് കോണ്‍സുലേറ്റ് പ്രതിനിധികള്‍ അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന്പാസ്‌പോര്‍ട്ട് വിട്ടു കൊടുത്തു പുറത്തിറങ്ങാന്‍ അനുവദിച്ചു.
രാജ്യത്തു കടക്കുന്ന മുഴുവന്‍ ആളുകളുടെയും വിരലടയാളവും കണ്ണും സ്‌കാന്‍ ചെയ്തു സൂക്ഷിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ അപകടം സംഭവിച്ചത്. എങ്കിലും കേസുകളില്‍ പെട്ടവരുടെയും ജയിലുകളില്‍ അകപ്പെട്ടവരുടെയും വിരലടയാളം പേപ്പറില്‍ പതിപ്പിച്ചിരുന്നത് പിന്നീട് കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ കയറ്റിയിരുന്നു. ഇതിനു മുന്‍പും സമാനമായ സംഭവങ്ങള്‍ സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."