HOME
DETAILS
MAL
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടി; യു.ഡി.എഫ് ധര്‍ണ 19ന്
backup
August 15 2017 | 01:08 AM
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന യു.ഡി.എഫ് ആഹ്വാനം ചെയ്ത നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി 19ന് ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ധര്‍ണ നടത്താന്‍ യു.ഡി.എഫ് ജില്ലായോഗം തീരുമാനിച്ചു.
ഐ.സി ബാലകൃഷ്ണന് (മാനന്തവാടി), എം.എ മുഹമ്മദ് ജമാല്‍ (സുല്‍ത്താന്‍ ബത്തേരി), എന്‍.ഡി അപ്പച്ചന് (കല്‍പ്പറ്റ) എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ചെയര്മാന് സി.പി വര്‍ഗീസ് അധ്യക്ഷനായി. കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഹജ്ജിന് പോകുന്ന ജെ.ഡി.യു നേതാവ് കെ.കെ ഹംസക്ക് യാത്രയയപ്പ് നല്കി. എന്‍.ഡി അപ്പച്ചന്, കെ.കെ ഹംസ, കെ.വി പോക്കര് ഹാജി, പി.കെ അബൂബക്കര്‍, പി.പി ആലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."