സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ.ടി ജലീല്‍ പതാക ഉയര്‍ത്തും
പാലക്കാട്: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഇന്ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. മുഖ്യാതിഥിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പതാക ഉയര്‍ത്തും. കോട്ടമൈതാനത്ത് പാലക്കാട് ഡിവിഷനല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.എ ഉണ്ണികൃഷ്ണന്‍ കമാന്‍ഡറായി പരേഡ് നയിക്കും.
എ.ആര്‍ പൊലിസ്, കെ.എ.പി ലോക്കല്‍ പൊലിസ്, എക്‌സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡ്‌സ്, വാളയാര്‍ ഫോറസ്റ്റ് സ്‌ക്കൂള്‍ ട്രെയ്‌നീസ്, വിവിധ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട എന്‍.സി.സി, സ്‌ക്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, ബാന്‍ഡ് വിഭാഗങ്ങളാണ് പരേഡ് നടത്തുക.
മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അര്‍ഹരായവര്‍ക്ക് മന്ത്രി കെ.ടി ജലീല്‍ മെഡല്‍ വിതരണം ചെയ്യും. തുടര്‍ന്ന്് മികച്ച പരേഡ് ഗ്രൂപ്പിനുളള ട്രോഫി വിതരണവും വിവിധ സാംസ്‌ക്കാരിക പരിപാടികളും നടക്കും. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
കോട്ടമൈതാനത്ത് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സജ്ജമാക്കിയിട്ടുളളത്.
സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വില്ലേജ് ഓഫിസുകളിലും നിശ്ചിത സമയപരിധിക്കുള്ളില്‍ ദേശീയ പതാക ഉയര്‍ത്തും.
ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."