HOME
DETAILS

സമാധാനപ്പുലരിയിലേക്ക് 2 പുതുവത്സരക്കത്തുകള്‍

  
backup
December 30 2018 | 19:12 PM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

 

ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ നയതന്ത്ര മഞ്ഞുരുക്കംകൊണ്ട് ചരിത്രം കുറിച്ച വര്‍ഷമാണു കടന്നുപോയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സുസ്ഥിരതയ്ക്കും സമാധാനത്തിനും പുറമെ ലോക ശക്തിയായ അമേരിക്കയുമായി യുദ്ധത്തിന്റെ വക്കോളമെത്തിയ വാക്ക്‌പോര്, ഒടുവില്‍ പരസ്പരം കൈകൊടുത്തുപിരിഞ്ഞതും ഇതേവര്‍ഷം. ലോകത്തിനുമുന്നില്‍ ഭീഷണിയായി നിന്ന കിം ജോങ് ഉന്‍ എന്ന ഉ. കൊറിയന്‍ ഭരണാധികാരി അങ്ങനെ സമാധാനത്തിന്റെ പാതയിലേക്കു ചുവടുമാറിയതു നാം കണ്ടു.
എന്നാല്‍, നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് വ്‌ളാദ്മിര്‍ പുടിന്‍ റഷ്യയുടെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി മാറിയതും കഴിഞ്ഞവര്‍ഷം തന്നെ. ബ്രിട്ടീഷ് ഇരട്ടച്ചാരനു നേരെയുള്ള വധശ്രമത്തെ തുടര്‍ന്നുണ്ടായ ആഗോളവ്യാപകമായ ഉപരോധ ഭീഷണികളെ ചെറുത്തും യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതരമായ ആരോപണങ്ങളെ നേരിട്ടും പുടിന്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. 2018ന്റെ അവസാന മണിക്കൂറുകളില്‍ സംഘര്‍ഷ രഹിതമായ 2019എന്ന പുത്തന്‍ പ്രതീക്ഷകളിലേക്ക് കതകു തുറക്കുകയാണ് ഇതേ നേതാക്കള്‍. സമാധാന ഉള്ളടക്കത്തോടെയുള്ള രണ്ടു കത്തുകളെഴുതിയിരിക്കുന്നു ഇരുവരും. ഒന്നാമത്തേത്, സമാധാനം ലക്ഷ്യമിട്ട് അടുത്തവര്‍ഷം കൂടുതല്‍ കൂടിക്കാഴ്ചകള്‍ക്കു ക്ഷണിച്ചിരിക്കുന്നു കിം അയല്‍നാട്ടിലെ നേതാവ് മൂണ്‍ ജെ. ഇന്നിനെ. മറ്റൊന്ന് സാക്ഷാല്‍ പുടിന്‍ നേരിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെഴുതിയ കത്തില്‍ തുറന്ന ചര്‍ച്ചക്കും ക്ഷണിച്ചിരിക്കുന്നു.

ഇനിയും കാണണം,
സമാധാനം പുലരുംവരെ

പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് അയച്ച പുതുവത്സര സന്ദേശം കൂടുതല്‍ പ്രതീക്ഷ പകരുന്നതാണ്. ആണവ നിരായുധീകരണമടക്കം മേഖലയുടെ സമാധാനത്തിനു വേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടക്കിടെ കൂടിക്കാഴ്ചകള്‍ നടത്തണമെന്നാണ് കിം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതാദ്യമായാണ് ഉ. കൊറിയന്‍ ഭരണാധികാരി തങ്ങളുടെ പൂര്‍വ ബദ്ധവൈരികള്‍ക്ക് ഇത്തരത്തിലൊരു പുതുവത്സര സന്ദേശം നല്‍കുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സമ്പൂര്‍ണ ആണവ നിരായുധീകരണ പ്രശ്‌നം പരിഹരിക്കുംവരെ പരസ്പര ചര്‍ച്ചകള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി കിം കത്തില്‍ പറഞ്ഞു. മൂണിന്റെ വക്താവാണ് കത്തിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 2018ല്‍ ദ. കൊറിയന്‍ തലസ്ഥാനമായ സിയൂള്‍ സന്ദര്‍ശിക്കാനാകാത്തതില്‍ കിം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മൂണ്‍ ഉ. കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നടത്തിയ സന്ദര്‍ശനത്തിനുപിറകെ സിയൂള്‍ സന്ദര്‍ശിക്കുമെന്ന് കിം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ വാഗ്ദാനം നടപ്പിലാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

വരൂ,
തുറന്ന ചര്‍ച്ചയാവാം

മോസ്‌കോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ പുതുവത്സര സന്ദേശം.
വിശാലാര്‍ഥത്തില്‍തന്നെ താന്‍ ചര്‍ച്ചക്കു തയാറാണെന്ന് അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.
രാജ്യാന്തര സുരക്ഷയും നയതന്ത്ര സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ യു.എസ്-റഷ്യ ബന്ധം വളരെ പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ പുടിന്‍ തര്‍ക്കം നിലനില്‍ക്കുന്നതടക്കമുള്ള ഏതു വിഷയത്തിലും റഷ്യ ചര്‍ച്ചക്കു തയാറാണെന്നും അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ക്കും പുടിന്‍ പുതുവത്സര സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago