HOME
DETAILS
MAL
'മുത്താലം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കം
backup
August 15 2017 | 02:08 AM
മുക്കം: മുക്കം നഗരസഭയിലെ മുത്താലം ഗ്രാമത്തെ ശുചിത്വ ഗ്രാമമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കം. മുത്താലം നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ 101 വീടുകള്‍ ദത്തെടുത്ത് ശുചിത്വ ഭവനമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചത്. പദ്ധതിയുടെ പ്രഖ്യാപനത്തിനായുള്ള ആലോചനയോഗം മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി നിര്‍വഹണത്തിനായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ചെയര്‍മാനായി സി. സത്യചന്ദ്രനെയും കണ്‍വീനറായി ടി. ശിവശങ്കരനേയും തെരഞ്ഞെടുത്തു. ചടങ്ങില്‍ കൗണ്‍സിലര്‍ അമ്പലപ്പറ്റ അബ്ദുള്‍ ഹമീദ് അധ്യക്ഷനായി. കെ. നാരായണന് നമ്പൂതിരി, ടി. ശിവശങ്കരന്, എ.പി കേളു നായര്‍, പി. കുഞ്ഞിരായിന്‍, എന്‍.പി ദാവൂദ്, എം. സുനീര്‍, പി. ചന്ദ്രന്, പ്രേംനാഥ് കുന്നുമ്മല്‍, അസ്സയിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."