ജനം ടി.വിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: വിദ്യാര്‍ഥികളെ ഭീകരരാക്കി കേരളത്തില്‍ അല്‍ഖാഇദ പിടിമുറുക്കുന്നുവെന്ന ജനം ടി.വിയുടെ വ്യാജ വാര്‍ത്തയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ചാവര്‍കോട് സി.എച്ച്.എം.എം കോളജില്‍ തീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന നുണ പ്രചാരണം നടത്തിയ ജനം ടി.വിക്കെതിരേയാണ് ട്രോളന്മാര് പരിഹാസവുമായി രംഗത്തു വന്നത്.
കോളജ് ആനുവല്‍ ഡേക്ക് മുഖ്യാതിഥിയായി പങ്കെടുത്ത സലിം കുമാറിന്റെ തന്നെ സി.ഐ.ഡി മൂസ എന്ന സിനിമയുടെ തീമില്‍ അണിയിച്ചൊരുക്കിയ ഡ്രസ് കോഡിനെ മുന്‍നിര്‍ത്തിയാണ് ജനം ടി.വി വ്യാജ വാര്‍ത്ത പടച്ചുവിട്ടത്. ഇതിനെതിരേ സലിം കുമാറിന്റെ കഥാപാത്രങ്ങളെ വച്ചാണ് വ്യാപകമായി ട്രോളിയത്.ജനം ടി.വിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ ഐ.എസ് പതാകകള്‍ സംഘ് പരിവാര്‍ സംഘടനകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഐ.എസ് പതാക ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതേ സമയം ഇത്തരം വ്യാജവാര്‍ത്ത നല്കി വിദ്യാര്‍ഥികളെ ഭീകരരാക്കിയ നടപടിക്കെതിരേ ഹേറ്റ് കാംപയിനും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരസ്യം നല്‍കുന്നവരുടെ ഉല്പന്നങ്ങള് ബഹിഷക്കരിക്കണമെന്നും ആഹ്വാനമുണ്ട്. ജനം ടി.വിക്ക് പരസ്യം നല്കുന്ന സ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."