സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ. രാജു ദേശീയ പതാക ഉയര്‍ത്തും
കോട്ടയം: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കുന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.
മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകള്‍, പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍, പതാക ദിനത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. വിവിധ കലാസാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. കോട്ടയം എ.ആര്‍ ക്യാമ്പിലെ ഇന്‍സ്‌പെക്ടര്‍ സാജു വര്‍ഗീസാണ് പരേഡ് കമാന്‍ഡര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ. കെ.കെ. നാരായണന്‍, കോട്ടയം വെസ്റ്റ് എസ്.ഐ. സുധീഷ്, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. മേഴ്‌സി എന്നിവരുടെ നേതൃത്വത്തില്‍ യഥാക്രമം സിവില്‍ പൊലിസിന്റെ ഒന്നും രണ്ടും ബറ്റാലിയനുകളും വനിതാ പൊലിസ് ബറ്റാലിയനും പരേഡില്‍ അണിനിരക്കും. എക്‌സൈസ് പ്ലാറ്റൂണിനെ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും ഫോറസ്റ്റ് പ്ലാറ്റൂണിനെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. രതീഷും ഫയര്‍ ആന്റ് റെസ്‌ക്യൂ പ്ലാറ്റൂണിനെ സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് പി. രവീന്ദ്രനും നയിക്കും.
സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ് ആണ്‍കുട്ടികളുടെ രണ്ടു പ്ലാറ്റൂണുകളെ അതുല്‍ വര്‍ക്കിയും ബിന്‍സ് കെ. ബിനോയിയും നയിക്കും. പെണ്‍കുട്ടികളുടെ മൂന്നു പ്ലാറ്റൂണുകളെ മെര്‍ലിന്‍ മേരി ലാലു, ശ്രീലക്ഷ്മി കെ. ബാബു, ബീന ട്രീസ കുര്യാക്കോസ് എന്നിവര്‍ നയിക്കും. ആണ്‍കുട്ടികളുടെ എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ (ആര്‍മി) പ്ലാറ്റൂണിനെ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നന്ദനും എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ നേവി പ്ലാറ്റൂണിനെ അനന്തകൃഷ്ണനും നയിക്കും. പെകുട്ടികളുടെ ആര്‍മി വിഭാഗം എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ പരേഡിന് എം.ഡി.എച്ച്.എസ്.എസിലെ ഹര്‍ഷിത വി. ഹരിദാസ്, ബി.സി.എം കോളേജിലെ മിഥുന ഭാസി എന്നിവര്‍ നേതൃത്വം നല്‍കും.
എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ ആര്‍മി വിഭാഗം ആകുട്ടികളുടെയും പെകുട്ടികളുടെയും പ്ലാറ്റൂണുകളെ യഥാക്രമം അനന്തകൃഷ്ണനും അന്‍സു പ്രസന്നനും നയിക്കും. സ്‌കൗട്ട് പ്ലാറ്റൂണുകള്‍ക്ക് എ.എസ്. ആദിത്യന്‍ (സെന്റ് അലോഷ്യസ്, അതിരമ്പുഴ), ആയുഷ് (ഗിരിദീപം ബഥനി എച്ച്.എസ്.എസ്) എന്നിവരും ഗൈഡ്‌സ് പ്ലാറ്റൂണുകള്‍ക്ക് എസ്. റീനമോള്‍ (മൗണ്ട് കാര്‍മല്‍ ജി.എച്.എസ്), അബിയ സോണിയ ബൈജു (ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്) എന്നിവരും നേതൃത്വം നല്‍കും.
കോട്ടയം ആംഡ് റിസര്‍വ് പൊലിസിലെ റിസേര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോക്കി സേവ്യര്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ഗൗരി എസ്. ഗോവിന്ദ്, ഫെമി ഫ്രാന്‍സിസ്, കോട്ടയം മൗണ്ട് കാര്‍മ്മല്‍ ജി.ച്ച്.എസ്.എസിലെ ഷെറിന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും. കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ നയിക്കുന്ന ദേശീയഗാനത്തോടെ സ്വാതന്ത്യദിനാഘോഷച്ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഗിരിദീപം ബഥനി ഹൈസ്‌കൂള്‍, കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്‌കൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."