ബി നിലവറ തുറക്കുന്നത് സുപ്രിംകോടതി വിധി അനുസരിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന് ചില എതിര്‍പ്പുകളുണ്ട്. മുന്‍പ് നിലവറ തുറന്നപ്പോഴുണ്ടായ അനിഷ്ടങ്ങളാണ് രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്. സുപ്രിം കോടതി ബി നിലവറ തുറക്കാന്‍ തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് രാജകുടുംബം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്മനാഭസ്വാമി ക്ഷേത്ര ഭരണം ഗുരുവായൂര്‍ മോഡലിലാക്കാന്‍ നിയമം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റത്തില്‍ അഴിമതി നടന്നതായും ക്ഷേത്രവരുമാനത്തില്‍ ചോര്ച്ചയുണ്ടായതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ദേവസ്വംബോര്‍ഡിലെ അഴിമതികള്‍ വിജിലന്‍സും ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫിസറും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."