ഭവനപദ്ധതി അട്ടിമറിക്കെതിരേ യൂത്ത് ലീഗ് സമര സായാഹ്‌നം നാളെ
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ നാളെ പഞ്ചായത്ത് തലത്തില്‍ സമരസായാഹ്‌നം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം നടപ്പിലാക്കിയ വിവിധ സ്‌കീമുകള്‍ അട്ടിമറിച്ച് ലൈഫ് മിഷന്‍ എന്ന പേരില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന പദ്ധതിയില്‍ സാധാരണക്കാര്‍ക്ക് വീട് ലഭിക്കാതിരിക്കാനുള്ള മാനദണ്ഡമാണുള്ളത്. വിചിത്രമായ നിബന്ധനകളിലൂടെ ഭവന-ഭൂരഹിതരുടെ എണ്ണം ചുരുക്കുകയും നാമമാത്രമായ ഇവര്‍ക്ക് ധനസഹായം നല്‍കി എല്ലാവര്‍ക്കും വീട് നല്‍കിയെന്ന പ്രഖ്യാപനം നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തദ്ദേശമന്ത്രി കെ.ടി ജലീല്‍ പൂര്‍ണപരാജയമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിച്ച് വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസിന് പഠിക്കാന്‍ സാധാരണക്കാരന് കഴിയാത്ത സാഹചര്യമാണ് ഫീസ് വര്‍ധനയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്ര ഭീമമായ ഫീസ് വന്നിട്ടും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയം ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും കേരളീയ ജനതയോടും വിദ്യാര്‍ഥി സമൂഹത്തോടും മാപ്പുപറയാനുള്ള മര്യാദയെങ്കിലും അവര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."