HOME
DETAILS

വിദ്യാര്‍ഥികളില്ല; എം.ജിയില്‍ ആറ് കോഴ്‌സുകള്‍ നിര്‍ത്തലാക്കി

  
backup
August 16 2017 | 21:08 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf

തിരുവനന്തപുരം:എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള സാശ്രയ, സെല്‍ഫ് ഫിനാന്‍സ് കോളജുകളില്‍ വിദ്യാര്‍ഥികളുടെ അഭാവത്തെ തുടര്‍ന്ന് ആറ് കോഴ്‌സുകള്‍ നിര്‍ത്തലാക്കി.
മാസ്റ്റര്‍ ഓഫ് ലൈബ്രറി സയന്‍സ്, മാസ്റ്റര്‍ ഓഫ് ടൂറിസം അഡ്മിനിസ്‌ട്രേഷന്‍, ബി.ടി.എസ്, എം.എച്ച്.ആര്‍.എം, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ്, എം.എസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എന്നീ കോഴ്‌സുകളാണ് നിര്‍ത്തലാക്കിയത്. എം.ജി യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആറ് കോളജുകള്‍ക്കാണ് കോഴ്‌സ് നിര്‍ത്താന്‍ അനുമതി.
മാര്‍ ഇവാനിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ് ചെങ്ങരൂര്‍, എം.ഇ.എസ് കോളജ് ചേര്‍ത്തല, ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് ചേര്‍പ്പുങ്കല്‍, പി.ജി രാധാകൃഷ്ണന്‍ മെമ്മോറിയല്‍, ജയഭാരത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വെങ്ങോല, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നോര്‍ത്ത് പറവൂര്‍ എന്നീ കോളജുകള്‍ക്കാണ് കോഴ്‌സ് നിര്‍ത്തലാക്കാന്‍ അനുമതി ലഭിച്ചത്.
ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചു. ഒരുവശത്ത് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ മറുവശത്ത് നിലവിലെ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികളില്ലാത്ത സ്ഥിതിയാണ് വിവിധ കോളജുകളില്‍.
ഉയര്‍ന്ന തൊഴില്‍സാധ്യത ചൂണ്ടിക്കാട്ടി ആരംഭിച്ച കോഴ്‌സുകള്‍ ഇത്തരത്തില്‍ നിര്‍ത്തുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ ഈ കോഴ്‌സുകള്‍ പൊടിപൊടിക്കുകയാണ്. ഒരു കോഴ്‌സ് ആരംഭിക്കുന്നതിന് കോളജുകള്‍ 5000 രൂപ സര്‍വകലാശാലയ്ക്ക് നല്‍കണം.
ഇത്തരത്തില്‍ ഫീസ് അടച്ച് ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് പ്രാധാന്യം കുറയുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തകര്‍ച്ചയുടെ ലക്ഷണമാണെന്ന് ഒരു വിഭാഗം അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. കോളജുകളില്‍ നിന്ന് മികച്ച റിസല്‍ട്ട് ലഭിക്കാത്തതും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കാന്‍ മടിക്കുന്നതിനു കാരണമാകുന്നുണ്ട്.
അനുവദിച്ച സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ കോളജുകള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുക. ഇത്തവണയും പുതിയ കോളജുകളും കോഴ്‌സുകളും ആരംഭിക്കുന്നതിന് എം.ജിയില്‍ നിരവധി അപേക്ഷകള്‍ എത്തിയിരുന്നു. ഇങ്ങനെ പുതിയ കോളജുകള്‍ ആരംഭിക്കാന്‍ ഒരു വിഭാഗം രംഗത്തെത്തുമ്പോഴാണ് നഷ്ടത്തിന്റെ പേരില്‍ മറുവശത്ത് കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago