'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിച്ചു
നടുവണ്ണൂര്‍:'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊരള്ളൂരില്‍ ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. നിസാര്‍ ദാരിമി അധ്യക്ഷനായി.
തന്‍സീര്‍ ദാരിമി കാവുന്തറ മുഖ്യപ്രഭാഷണം നടത്തി. ജലീല്‍ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഹ്മദ് മൗലവി, അസീസ് എലങ്കമല്‍, നാസര്‍ ഊരള്ളൂര്‍, കോയ ദാരിമി, ഇമ്പിച്ചി അമ്മത് മാസ്റ്റര്‍, അലി റഫീഖ് ദാരിമി, ഇസ്ഹാഖ് നൊച്ചാട്, ഇസ്മാഈല്‍ അരിക്കുളം, സുബൈര്‍ ദാരിമി, കെ.സി മുഹമ്മദ്, കെ. ആസിഫ്, ഫര്ഹാന് തിരുവോട് സംസാരിച്ചു.
കൊയിലാണ്ടി: മേഖലാ എസ്.കെ.എസ്.എഫ് ഫ്രീഡം സ്ക്വയര്‍ കൊയിലാണ്ടി പോസ്റ്റ് ഓഫിസിന് സമീപം നടന്നു. സമസ്ത കേന്ദ്ര മുശാവറ മെംബര്‍ എ.വി അബ്ദുറഹ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി പൂലോട് മുഖ്യപ്രഭാഷണം നടത്തി.
ഷുഹൈബ് ദാരിമി അധ്യക്ഷനായി. സുഹൈല്‍ ബാഫഖി, അഹമ്മദ് ഫൈസി കടലൂര്‍, മൊയ്തു ഹാജി, സി.പി.എ സെലാം, എ. അസീസ്, ജുനൈദ് പാറപ്പള്ളി, അന്‍സാര്‍ കൊല്ലം, നജീബ് മാക്കൂടം, അര്‍ഷാദ് നാരങ്ങോളി, കരിം മൂടാടി, ആഷിര്‍ കിള്ളവയല്‍, റബീഷ് നന്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."