ഓണപ്പൂക്കളത്തിന് മുന്‍പേ ഗണിത പൂക്കളവുമായി വിദ്യാര്‍ഥികള്‍
മീനങ്ങാടി: ഓണപ്പൂക്കളത്തിന് മുന്‍പേ ഗണിത പൂക്കളവുമായി വിദ്യാര്‍ഥികള്‍. ജില്ലാ ഗണിത അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാതല ഗണിത പൂക്കള മത്സരത്തില്‍ പൂക്കള്‍ക്ക് പകരം ജ്യാമിതീയ രൂപങ്ങളാണ് കളത്തിലൊരുങ്ങിയത്. ചതുരം, ത്രികോണം, വൃത്തം എന്നിങ്ങനെ ഗണിതത്തിലെ വിവിധ ജ്യാമിതീയ രൂപങ്ങളാല്‍ മനോഹരമായ ഗണിത പൂക്കളമാണ് വിദ്യാര്‍ഥികളുടെ കരവിരുതില്‍ ഒരുങ്ങിയത്.
വാട്ടര്‍ കളര്‍, ക്രയോണ്‍സ്, സ്‌കെച്ച് എന്നിവ ഉപയോഗിച്ചാണ് ഗണിത പൂക്കളം ഒരുക്കിയത്. വിദ്യാര്‍ഥികളില്‍ ഗണിതത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും ജാമിതീയ രൂപങ്ങള്‍ മനസ്സിലാക്കുന്നതിനും സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുമായാണ് ഗണിത അസോസിയേഷന്‍ മത്സരം സംഘടിപ്പിച്ചത്. സ്‌കൂള്‍ തലത്തിലും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലുമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.
എല്‍.പി വിഭാഗത്തില്‍ ഫിദ ഫാത്തിമ(ജി.യു.പി.എസ് തരുവണ), അന്‍സിയ മറിയ(ജി.എച്ച്.എസ്.എസ് പനങ്കണ്ടി), കീര്‍ത്തന എം.പി(എ.യു.പി.എസ് ദ്വാരക)എന്നിവര്‍ യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ മെറില്‍ ബിന്‍ഗ്രൈസ്(എ.യു.പി.എസ് ദ്വാരക), കിരണ്‍ എസ് നായര്‍(എ.യു.പി.എസ് കുഞ്ഞോം), ജെസിന്‍ ജോര്‍ജ്(സെന്റ് തോമസ് നടവയല്‍) എന്നിവര്‍ യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ക്രിസ് ബിന്‍ തോമസ്(ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), ദേവിക കെ.എസ്(വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുല്‍പ്പള്ളി), ജോസല്‍ ജോര്‍ജ്(സെന്റ് തോമസ് എച്ച്.എസ്.എസ് നടവയല്‍), ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിസ ജോണ്‍സ് ജോസഫ്(സേക്രഡ്ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക), രാഹുല്‍ കെ.ആര്‍(ജി.എച്ച്.എസ്.എസ് മീനങ്ങാടി) എന്നിവര്‍ ആദ്യ സ്ഥാനങ്ങളിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."