ദലിത് കുടുംബത്തോടുള്ള ക്രൂരത അവസാനിപ്പിക്കണം: സാംബവര്‍ സൊസൈറ്റി
കോഴിക്കോട്: പുനര്‍നിര്‍മിക്കാമെന്ന് പറഞ്ഞ് ഡ്രൈനേജ് നിര്‍മാണത്തിനായി പൊളിച്ചുമാറ്റിയ ശുചിമുറി നിര്‍മിച്ചുനല്‍കാതെ പട്ടികജാതി കുടുംബത്തെ ദുരിതത്തിലാക്കുന്ന കോര്‍പറേഷന്റെ നടപടി അവസാനിപ്പിക്കണമെന്ന് കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പള്ളിക്കു സമീപം കാട്ടുവയല്‍ ഡോ. അംബേദ്ക്കര്‍ കോളനിയില്‍ രവികുമാര്‍-രാധ ദമ്പതികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. വര്‍ഷങ്ങളായിട്ടുള്ള കോളനിയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഡ്രൈനേജ് നിര്‍മിക്കുന്നതിനുവേണ്ടി ശുചിമുറി മാറ്റി നിര്‍മിച്ചു നല്‍കാമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കിയെങ്കിലും ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഒഴിഞ്ഞു മാറുകയാണ് കോര്പറേഷന് അധികൃതര്‍. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളടങ്ങുന്ന കുടുംബം പ്രാഥമികാവശ്യ നിര്‍വഹണത്തിനായി മാസങ്ങളായി അന്യവീടുകളെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇവരുടെ വീട്ടിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ബന്ധം ഡ്രൈനേജ് പണിയുടെ ഭാഗമായി വിച്ഛേദ്ദിച്ചത് പുനഃസ്ഥാപിക്കണമെന്നും വിഷയത്തില്‍ കോര്പറേഷന് അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."