HOME
DETAILS

കിളിക്കല്ലിങ്ങല്‍ വളവില്‍ അപകടം പതിവാകുന്നു

  
backup
August 18 2017 | 04:08 AM

%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%b5%e0%b4%bf-2

 

അരീക്കോട്: കിളിക്കല്ലിങ്ങല്‍ വളവില്‍ അപകടം പതിവാകുന്നു. അരീക്കോട് - തിരൂര്‍ക്കാട് സംസ്ഥാന പാതയില്‍ സൗത്ത് പുത്തലം കിളിക്കല്ലിങ്ങല്‍ വളവിലാണ് അപകടം പതിവായിരിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചക്കിടെ മാത്രമായി ഒന്‍പത് വാഹനങ്ങളാണിവിടെ അപകടത്തില്‍പ്പെട്ടത്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒന്നിന് മൂന്ന് ദിവസം ചരക്ക് ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ടതിന് പുറമെ ഇന്നലെ പുലര്‍ച്ചെ നാലിനും ആറിനും ഇടക്കായി രണ്ട് കാറുകളും അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒന്ന് വൈദ്യുതി പോസ്റ്റിലിടിച്ച് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി അരീക്കോട് പഞ്ചായത്തധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. അപകടം പതിവായ ഇവിടെ വേണ്ട രീതിയില്‍ സൂചനാ ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
രാത്രി കാലങ്ങളിലാണ് ഏറെയും അപകടം ഉണ്ടാവുന്നത് എന്നതിനാല്‍ അപകടത്തില്‍ പരുക്കേല്‍ക്കുന്ന പലര്‍ക്കും ചികിത്സയും വൈകുകയാണ്. ഇതിന് പുറമെ പരിസര വാസികള്‍ ഏത് സമയവും അപകടം കാത്തുകഴിയേണ്ട അവസ്ഥയിലുമാണ്. റോഡിന്റെ വളവും കുത്തനെയുള്ള ഇറക്കവും ഒഴിവാക്കി റോഡ് നിര്‍മാണം നടത്തിയെങ്കില്‍ മാത്രമെ ഇവിടെ അപകടങ്ങള്‍ ഇല്ലാതാവുകയുള്ളു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  25 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  25 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  25 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  25 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  25 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  25 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  25 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  25 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago