HOME
DETAILS

ഷഷ്ടിപൂര്‍ത്തി നിറവില്‍ ഈരാറ്റുപേട്ടയിലെ വലിയ പാലങ്ങള്‍

  
backup
August 18 2017 | 06:08 AM

%e0%b4%b7%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ഈരാറ്റുപേട്ട: പഴയ തിരുക്കൊച്ചി സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസുകാരനായ എ.ജെ ജോണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ നഗരത്തിലെ വലിയ പാലങ്ങള്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. 1954 വരെ മീനച്ചിലാറ്റിന്റെ കൈവരി ആറുകളായ വടക്കനാറും, തെക്കനാറും ഒഴുകി എത്തി സംഗമിക്കുന്ന ഈരാറ്റുപേട്ട ടൗണ്‍ ഭാഗം വടക്കേക്കര, തെക്കേക്കര, കിഴക്കേക്കര എന്നീ മൂന്ന് കരകളായി ദ്വീപ് കണക്കെ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടന്നിരുന്നു. ഈ മൂന്ന് കരകളിലേക്ക് ആളുകളും വാഹനങ്ങളും സഞ്ചരിച്ചിരുന്നത് വള്ളങ്ങളിലും വാഹനങ്ങള്‍ കടത്തിയിരുന്നത് ചങ്ങാടങ്ങളിലുമായിരുന്നു.
ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് 1953 ല്‍ തിരുക്കൊച്ചി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പോടെയായിരുന്നു. പൂഞ്ഞാറില്‍ നിന്ന് തിരുക്കൊച്ചി സഭയിലേക്ക് മത്സരിക്കാനെത്തിയത് തലയോലപ്പറമ്പ് നിവാസിയായ എ.ജെ ജോണ്‍ ആണ് ഇതിന് ചുക്കാന്‍ പിടിച്ചത്. വിദേശി സ്വദേശി വേര്‍തിരിവുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ എ.ജെ ജോണ്‍ തിരിച്ചുപോകണമെന്ന് പ്രാദേശിക വാസികള്‍ ആവശ്യപ്പെട്ടു.
പാലായില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിയ സ്ഥാനാര്‍ഥി വടക്കേക്കരയില്‍ വാഹനം ഇറങ്ങി വള്ളത്തില്‍ കയറി ആറിന് നടുവിലെത്തെയപ്പോള്‍ എതിരാളികള്‍ ചാണകം എറിയുകയും വള്ളം മുക്കാന്‍ ശ്രമിച്ചു. മറുകരയില്‍ അങ്കാളമ്മന്‍ കോവില്‍ കടവില്‍ വള്ളം ഇറങ്ങിയ എ.ജെ ജോണ്‍ വോട്ടര്‍മാര്‍ക്ക് രണ്ട് പാലങ്ങള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്തു. വിജയിപ്പിച്ചാല്‍ മൂന്ന് കരകളാല്‍ ചുറ്റപ്പെട്ടിട്ടുള്ള ഈരാറ്റുപേട്ടയെ ഒന്നാക്കി തീര്‍ക്കാന്‍ രണ്ട് പാലങ്ങള്‍ അനുവദിക്കുമെന്ന് ജോണ്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിച്ച് തിരുക്കൊച്ചി മുഖ്യമന്ത്രിയായി തെരഞ്ഞുടുക്കപ്പെട്ട എ.ജെ ജോണ്‍ ആദ്യ കാബിനറ്റില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്ന ഈരാറ്റുപേട്ട ടൗണിന് തലക്കുറിയായി നില്‍ക്കുകയാണ് ഈ രണ്ട് ആര്‍ച്ച് പാലങ്ങള്‍.
എന്നാല്‍ പാലം പണി തുടങ്ങിയ അവസരത്തില്‍ത്തന്നെ- കേരള സംസ്ഥാനം നിലവില്‍ വരികയും 1957 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലെത്തി. ഈ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.എ മജീദും അന്നത്തെ കേരള ഗവര്‍ണറായിരുന്ന ഡോ. രാമകൃഷ്ണ റാവുവും ചേര്‍ന്ന് 1957 ഓഗസ്റ്റ് 17 പാലം നാടിന് സമര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  21 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  31 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago