HOME
DETAILS
MAL
കാറും ബസും കൂട്ടിയിടിച്ചു നാലു പേര്‍ക്ക് പരുക്കേറ്റു
backup
August 10 2016 | 22:08 PM
പള്ളിക്കല്‍: ദേശീയപാത 17 ചെട്ട്യാര്‍മാട് കാറും ബസും കൂട്ടിയിടിച്ചു നാലു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ തിരൂര്‍ സ്വദേശി പി.സി മുഹമ്മദ് ഹസീബ് (23), എടരിക്കോട് സ്വദേശി ഹനീബ് (22), വളാഞ്ചേരി സ്വദേശി സിദ്ധീഖ് (23), മലപ്പുറം സ്വദേശി അബ്ദുല്‍റഷീദ്(22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്നും വേങ്ങരക്ക് പോകുന്ന ബസാണ് കാറിലിടിച്ചത്.
ജോലി ആവശ്യാര്‍ത്ഥം കാക്കഞ്ചേരി കിന്‍ഫ്ര ടെക്നൊ പാര്‍ക്കിലെ ഒരു സ്ഥാപനത്തിലേക്ക് ഇന്റര്‍വ്യൂന് പോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തിന്റെ ഒരു കിലോ മീറ്റര്‍ അടുത്ത് വെച്ച് അപകടമുണ്ടായത്. പരുക്കേറ്റ വിഷമത്തിന് പുറമെ ഇന്റര്‍വ്യൂ മുടങ്ങി തൊഴിലവസരം നഷ്ടപ്പെട്ട വിഷമത്തിലും കൂടിയാണ് യുവാക്കള്‍ തിരിച്ചു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."