HOME
DETAILS
MAL
എന്‍.സി.പി യുവജന വിഭാഗം കേരള ഘടകം പിരിച്ചുവിട്ടു
backup
August 18 2017 | 11:08 AM
തിരുവനന്തപുരം: എന്‍.സി.പി. യുവജന വിഭാഗമായ എന്‍.വൈ.സി.യുടെ കേരള ഘടകം പിരിച്ചു വിട്ടു. മുജീബ് റഹ്മാന് അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയെയാണ് ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രസ്താവന നടത്തിയതിനാണ് നടപടി.
ചാണ്ടിക്കെതിരെയുള്ള വിമര്‍ശനങ്ങളും രാജി ആവശ്യപ്പെട്ടതും പാര്‍ട്ടിയുടെ നിലപാടിനെതിരാണെന്നാണ് എന്‍.വൈ.സി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍
ദേശീയ നേതൃത്വത്തിന്റെ നടപടിയില്‍ എന്‍.സി.പിയുടെ ജില്ലാ പ്രസിഡന്റുമാര്‍ അതൃപ്തി രേഖപ്പെടുത്തി. 10 ജില്ലാ പ്രസിഡന്റുമാര്‍ നാളെ അടിയന്തര യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."