അരുവിക്കരയില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കണം: എം.എല്‍.എയുടെ സബ്മിഷന്‍
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലത്തില്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കണമെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐസര്‍ പോലും അരുവിക്കര മണ്ഡലത്തില്‍ ആണെങ്കിലും ആദിവാസി മലയോര മേഖലകള്‍ കൂടുതലുള്ള അരുവിക്കര മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ കോളജ് ഇല്ലാത്ത സാഹചര്യമാണ് സബ്മിഷനിലൂടെ എം.എല്‍.എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇതിനായി ആവശ്യമുള്ള സ്ഥലം മണ്ഡലത്തില്‍ കണ്ടെത്തി നല്‍കാമെന്നും കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ സബ്മിഷനിലൂടെ അറിയിച്ചു.
അരുവിക്കര മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജില്ലാത്ത സാഹചര്യം മനസ്സിലാക്കി പുതിയ കോളജ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുന്നതിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമലതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും എം.എല്‍.എയുടെ സബ്മിഷനു മറുപടിയായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."