തമിഴ് വംശജന് ശ്രീലങ്കന്‍ നാവികസേനാ മേധാവി
കൊളംബൊ: 40 വര്‍ഷത്തിനു ശേഷം ശ്രീലങ്ക തമിഴ് വംശജനെ നാവിക സേനാ മേധാവിയാക്കി.
റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയാണ് ഇനി ശ്രീലങ്കന്‍ നാവിക സേനയെ നയിക്കുക. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് നിയമനാംഗീകാരം നല്‍കിയത്. തമിഴ്വംശജരും സിംഹളരും തമ്മിലുള്ള യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഉന്നത സൈനിക പദവിയില്‍ തമിഴ് വംശജനെത്തുന്നത്. 45 വര്‍ഷമായി ഉന്നത സൈനിക പദവിയിലൊന്നും തമിഴ് വംശജരെ നിയമിച്ചിരുന്നില്ല.
ആഭ്യന്തര യുദ്ധം നടക്കുമ്പോള്‍ 2007 ല്‍ എല്‍.ടി.ടി.ഇ യുദ്ധക്കപ്പലിനെ മുക്കിയ സംഘത്തിലെ അംഗമാണ് ട്രാവിസ്. ഇന്തോനേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്ന് എല്‍.ടി.ടി.ഇക്ക് വേണ്ടി ആയുധങ്ങള്‍ കൊണ്ടുവരുന്ന കപ്പലാണ് മുക്കിയത്.
ശ്രീലങ്കന്‍ നാവിക സേനയ്ക്ക് പതിറ്റാണ്ടുകളായി മികച്ച സംഭാവന നല്‍കുന്നയാളാണ് ട്രാവിസെന്ന് പ്രസിഡന്റ് സിരിസേന ട്വീറ്റ് ചെയ്തു. ഈമാസം 22 മുതല്‍ അദ്ദേഹം ചുമതലയേറ്റെടുക്കും. വൈസ് അഡ്്മിറല് രവി വിജെഗുനരത്നെ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ട്രാവിസിന് നിയമനം നല്‍കുക. രവിയെ പ്രതിരോധ വകുപ്പിന്റെ മേധാവിയായി നിയമിച്ചു. ശ്രീലങ്കന്‍ നാവിക സേനയിലെ രണ്ടാമത്തെ തമിഴ് വംശജനാണ് ട്രാവിസ്. 1960 ല്‍ രാജന് കദിര്ഗമറും നാവിക കമാന്‍ഡറായിരുന്നു.
തമിഴ് വിഭാഗത്തില്‍ നിന്ന് നാവിക സേനാമേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ട്രാവിസ്. 1982ലാണ് അദ്ദേഹം സേനയുടെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."