HOME
DETAILS
MAL
പുതിയ ഇനം മണ്ണിരയെ കണ്ടെത്തി
backup
August 19 2017 | 06:08 AM
ന്യൂഡല്‍ഹി: പുതിയ രണ്ടു വര്‍ഗ്ഗം മണ്ണിരയെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നാണ് പ്രാചീനമായ മണ്ണിരയുടെ പുതിയ ഇനത്തെ കണ്ടെത്തിയത്.
ദ്രാവിഡ പോളിഡിവെര്ട്ടിക്കുലട്ട, ദ്രാവിഡ തോമസി എന്നീ രണ്ടു പേരുകളിലുള്ള മണ്ണിരയെയാണ് കണ്ടെത്തിയത്. ഡോ. എസ് പ്രശാന്ത് നായര്‍,എസ് ശത്രുമിത്ര,ഡോ. ജി ക്രിസ്റ്റഫര്‍ എന്നിവര്‍ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായും ഷൂലിനി സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
ഗുജറാത്ത് മുതല്‍ കേരളം വരെ പരന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ ഇത്തരം വിവിധ വംശത്തിലുള്ള ധാരാളം മണ്ണിരകളെ കാണാം. പ്രാചീന വശപരമ്പരയില്പ്പെട്ട ഇവ മണ്ണില്‍ നിന്ന് പെട്ടെന്ന് എടുത്തു കാണിക്കുന്ന രൂപത്തിലാണ്. കര്‍ഷകരുടെ കലപ്പ എന്നാണ് മണ്ണിര അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."