HOME
DETAILS

കരുണകാണിച്ചവനെ കള്ളനാക്കുമ്പോള്‍

  
backup
August 20 2017 | 02:08 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d


'ഗാന്ധി മരിക്കണം' എന്ന ആക്രോശം ഇന്ത്യയില്‍ (ലോകത്തെവിടെയും) ആദ്യമായി ഉയര്‍ന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമായിരുന്നു. അതിനുമുമ്പ് അത്തരമൊരു ശബ്ദമുയരാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ സമ്മതിച്ചിരുന്നില്ല. തങ്ങള്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ച ഇന്ത്യന്‍ നേതാവായിട്ടും ഗാന്ധിയോടു സൗമനസ്യം കാണിച്ചവരായിരുന്നു ബ്രിട്ടിഷുകാര്‍. ഗാന്ധിയെ അങ്ങേയറ്റം വെറുപ്പായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍പോലും അര്‍ധനഗ്നനായ ഫക്കീര്‍ എന്നു വിളിച്ചു പരിഹസിക്കാനേ ശ്രമിച്ചുള്ളു.


സ്വാതന്ത്ര്യത്തിന്റെ സുരഭിലവായു ശ്വസിക്കാന്‍ അവസരം കിട്ടിയ ഇന്ത്യക്കാരില്‍ ഒരുകൂട്ടം മതഭ്രാന്തന്മാര്‍ ആദ്യം ചെയ്തതു 'ഗാന്ധി മരിക്കണം' എന്ന മുദ്രാവാക്യമുയര്‍ത്തി അദ്ദേഹം താമസിച്ച ബിര്‍ളാഹൗസിലേക്കു പ്രകടനം നടത്തുകയായിരുന്നു. പലപ്പോഴായി തുടര്‍ന്ന ആ ആക്രോശപ്രകടനങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ അവരിലൊരാള്‍ രാഷ്ട്രപിതാവിനു നേരെ ബോംബെറിഞ്ഞു. അതു വിഫലമായപ്പോള്‍ പിന്നീടൊരു നാള്‍ നാഥുറാം ഗോഡ്‌സേ ബാപ്പുജിയുടെ നെഞ്ചിലേക്ക് ഉന്നംതെറ്റാതെ നിറയൊഴിച്ചു.
മതഭ്രാന്തന്മാരുടെ പകയ്ക്ക് ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ, സ്വന്തം മതവിശ്വാസം അചഞ്ചലമായി ആചരിച്ചപ്പോഴും അന്യമതവിശ്വാസികളുടെ അവകാശസംരക്ഷകനായിരുന്നു ഗാന്ധിജി. ഇന്ത്യയില്‍ ജനിച്ചവര്‍ക്കെല്ലാം ഈ നാട്ടില്‍ ഒരേപോലുള്ള അവകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണു മതേതരത്വത്തിന്റെ ഉരകല്ലെന്നു വാദിച്ചു. ഇന്ത്യയില്‍നിന്ന് ആരെയും ആട്ടിയോടിക്കാന്‍ അനുവദിക്കില്ലെന്നു ശഠിച്ചു. പാകിസ്താന് അവകാശപ്പെട്ട സമ്പത്തു വിട്ടുകൊടുത്തേ തീരൂ എന്നു വാശിപിടിച്ചു.


കാരണം, മനസ്സില്‍ നന്മനിറഞ്ഞ മഹാനായിരുന്നു ഗാന്ധിജി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം വേട്ടയാടപ്പെട്ടത്.
ലോകത്തെ നടുക്കിയ ആ മതഭ്രാന്തിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ത്തത് ഇക്കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു വ്യക്തിഹത്യ ശ്രദ്ധയില്‍പെട്ടതിനാലാണ്. നരേന്ദ്രമോദിക്കു ശേഷം ഇന്ത്യയെ നയിക്കുമെന്നു സഘ്പരിവാര്‍ വിശ്വസിക്കുന്ന മതതീവ്രതയുടെ പ്രതീകമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍, അദ്ദേഹം ദീര്‍ഘകാലമായി പ്രതിനിധീകരിക്കുന്ന ഗോരഖ്പൂരില്‍ ഉണ്ടായ 'പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി'യുടെ പശ്ചാത്തലത്തിലാണ് ഈ വ്യക്തിഹത്യ ഉണ്ടായത്.


ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനാല്‍ 23 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ച ദിവസം സ്വന്തം പോക്കറ്റില്‍നിന്നു കാശുമുടക്കി അടുത്ത സ്വകാര്യ ആശുപത്രിയില്‍നിന്നു മൂന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി ശേഷിച്ച കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഭിഷഗ്വരനാണ് ഡോ. കഫീല്‍ മുഹമ്മദ് ഖാന്‍. ദുരന്തമുണ്ടായതിന്റെ അന്നും പിറ്റേന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുള്‍പ്പെടെ പലരും അവധിയില്‍ പോയപ്പോഴും മരിച്ചുകൊണ്ടിരിക്കുന്ന പൈതങ്ങളെ ജീവിതത്തിലേയ്ക്കു കൊണ്ടുവരാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിക്കുകയായിരുന്നു.


അങ്ങനെ കാരുണ്യത്തിന്റെ ആള്‍രൂപമായി പ്രവര്‍ത്തിച്ച ആ ഭിഷഗ്വരനെ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി. നവജാതശിശുക്കളുടെ മരണം ഓക്‌സിജന്‍ ലഭ്യതയില്ലാത്തതിനാലല്ലെന്നു പറഞ്ഞ യു.പി. ആരോഗ്യവകുപ്പുമന്ത്രിയെയും ദീര്‍ഘകാലം ആ പ്രദേശത്തിന്റെ എം.പിയായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മാധ്യമങ്ങള്‍ കണക്കിനു വിമര്‍ശിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ഡോ. കഫീല്‍ഖാനെതിരേ പ്രതികാര നടപടിയുണ്ടായത്.


ദുരന്തം നടന്നു രണ്ടുദിവസം കഴിഞ്ഞു മാത്രം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി തിരിച്ചുപോയയുടന്‍ ഡോ. കഫീല്‍ഖാനെ ആശുപത്രിയിലെ ചികിത്സാചുമതലകളില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നതാണ് കുറ്റം! ഓക്‌സിജന്‍ ഇല്ലായ്മയെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും.


ഇതിനെ വേണമെങ്കില്‍, പലയിടത്തും സംഭവിക്കാറുള്ള വിലകുറഞ്ഞ പ്രതികാരനടപടിയിലൊന്നെന്നു വിശേഷിപ്പിക്കാം. വ്യക്തിഹത്യയെന്നു പറഞ്ഞത് ഇതിനെയല്ല.


മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ആദ്യം സമൂഹമാധ്യമങ്ങളിലും പിന്നീട് ചില മാധ്യമങ്ങളിലും ഡോ. കഫീല്‍ഖാനെതിരേ ഗുരുതരമായ ഒരു ആരോപണമുണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഡോ. കഫീല്‍ഖാന്‍ സ്വന്തം ക്ലിനിക്കിലേയ്ക്കു പതിവായി കട്ടുകടത്തിയിരുന്നെന്നും അതിനാലാണ് ഓക്‌സിജന്‍ ക്ഷാമമുണ്ടായതെന്നുമാണ് ആരോപണം.
തീര്‍ന്നില്ല. ദുരന്തമുണ്ടായ ദിവസം ഡോ. കഫീല്‍ സ്വന്തം പോക്കറ്റില്‍നിന്നു പതിനായിരത്തോളം രൂപ മുടക്കി വാങ്ങിയതെന്നു മാധ്യമങ്ങളില്‍ പറഞ്ഞ സിലിണ്ടറുകള്‍ അദ്ദേഹം നേരത്തേ കട്ടെടുത്തു സ്വന്തം ക്ലിനിക്കില്‍ എത്തിച്ചവയാണെന്നും ആരോപണമുണ്ടായി.


ഇതിനിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചു. ഡോ. കഫീലിന്റെ ക്ലിനിക്കിനെ സംബന്ധിച്ച പരസ്യം ബി.ആര്‍.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുമരുകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. അതു കാണുന്നവര്‍ വിശ്വസിക്കുക മെഡിക്കല്‍ കോളജിലെത്തുന്നവരെ മുഴുവന്‍ ഡോ. കഫീല്‍ ചാക്കിട്ടുപിടിക്കുകയാണെന്നു തന്നെയായിരിക്കും. സ്വാഭാവികമായും ഓക്‌സിജന്‍ കട്ടുകടത്തിയെന്ന ആരോപണവും വിശ്വസിച്ചുപോകും.
ആരോപിക്കപ്പെട്ടതുപോലെ ഡോ. കഫീല്‍ ഓക്‌സിജന്‍ കട്ടുകടത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. എന്നാല്‍, ഇത്രയധികം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ച സംഭവം നടന്നിട്ടും, അതു ലോകശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയിട്ടും അങ്ങനെയൊന്നും സംഭവിച്ചില്ല. അപ്പോള്‍ അതു കെട്ടുകഥയാണെന്നു വരുന്നു.


ഡോക്ടര്‍ക്കെതിരേയുള്ള ആരോപണ വാര്‍ത്ത ആദ്യം നല്‍കിയ മാധ്യമങ്ങളില്‍ ചിലത് സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പിന്നീടു പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറയുന്നത് ഡോ. കഫീലിനെതിരേ നടന്നതു കള്ളപ്രചാരണമാണെന്നാണ്. കാര്യക്ഷമമായി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായ ഭിഷഗ്വരനെ ബോധപൂര്‍വം കരിവാരിത്തേയ്ക്കുകയായിരുന്നെന്നാണ്.


ബലിയാടുകളെ സൃഷ്ടിക്കുകയെന്നതാണല്ലോ അധികാരരാഷ്ട്രീയത്തിന്റെ വിനോദം.
ഈ സംഭവവുമായി ബന്ധപ്പെട്ടു നടന്ന ചില ക്രൂരമായ തമാശകള്‍ (!) കൂടി ഇവിടെ വിവരിക്കട്ടെ.
യു.പി മുഖ്യമന്ത്രിയും ഗോരഖ്പൂരിന്റെ ജനപ്രതിനിധിയുമായ ആദിത്യനാഥ് കുറ്റംകണ്ടെത്തിയതു പൊതുസ്ഥലത്തു മലമൂത്രവിസര്‍ജനം ചെയ്യുന്ന പട്ടിണിക്കാരിലാണ്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തെ മരണങ്ങളുമായി താരമത്യപ്പെടുത്തി ആശ്വാസം കൊണ്ടു.


സംസ്ഥാന ആരോഗ്യമന്ത്രി ഇത് ആഗസ്റ്റ് മാസത്തെ പതിവു പ്രതിഭാസമാണെന്നു കണ്ടെത്തി. കേന്ദ്രം അയച്ച വിദഗ്ധസമിതിയുടെ പ്രതികരണത്തെക്കുറിച്ചു പറഞ്ഞ് അവസാനിപ്പിക്കാം.
ജീവന്‍ നിലനിര്‍ത്താനാവശ്യമായത്ര ഓക്‌സിജന്‍ അന്തരീക്ഷത്തിലുള്ളതിനാല്‍ സിലിണ്ടറില്‍ ഓക്‌സിജന്‍ തീര്‍ന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ മരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത് !
ഇനിയെന്തെങ്കിലും പറയേണ്ടതുണ്ടോ!!

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  18 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  18 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  18 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  19 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  20 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  21 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  21 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a day ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a day ago