പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി
മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ പുത്രനും സമസ്ത കേരളാ സുന്നി ബാല വേദി സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. മൂന്നിയൂര്‍ സയ്യിദ് ജംഷീദ് ഐദീദ് തങ്ങളുടെ പുത്രി സയ്യിദത്ത് സിദ്‌റ ഐദീദ് ആണ് വധു. വെള്ളിയാഴ്ച പാണക്കാട് ജുമാമസ്ജിദില്‍ നടന്ന നികാഹിനു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ഇന്നലെ നടന്ന വിവാഹ സല്‍ക്കാരത്തില്‍ മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തു കോയ തങ്ങള്‍, സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങള്‍, സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, എം.എ. യൂസുഫലി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.ഐ. ഷാനവാസ് എം.പി, കെ.വി. തോമസ്, കെ. രാഘവന്‍, മന്ത്രി കെ.ടി. ജലീല്‍,നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, ദുബൈ എയര്‍പോര്‍ട്ട് ഡയരക്ടര്‍ മാജിദ് അഹ്മദ് ജുമുഅ അല്‍ മര്‍സൂഖി, മുഹമ്മദ് അഹ്മദ് ജുമുഅ അല്‍ മര്‍സൂഖി, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുന്‍ എം.പി. അബ്ദുറഹ്മാന്‍, കെ.എം.എ. അബൂബക്കര്‍ (തമിഴ്‌നാട്), പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മയില്‍, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി ഡോ. മുഹമ്മദ് ബഷീര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, അഡ്വ. ശ്രീധരന്‍ പിള്ള, പി.വി ഗംഗാധരന്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് നിസാമി, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, എം.എല്‍.എമാരായ പി. ഉബൈദുല്ല, എന്‍. ശംസുദ്ദീന്‍, ടി.വി ഇബ്രാഹിം, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, എന്‍.എ നെല്ലിക്കുന്ന്, പുരുഷന്‍ കടലുണ്ടി, കെ.സി ജോസഫ്, ടി.എ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, എം. ഉമ്മര്‍, സി. മമ്മുട്ടി, പി.കെ അബ്ദുറബ്ബ്, പാറക്കല്‍ അബ്ദുല്ല, സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."