കേന്ദ്രം സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
മുഹമ്മ: പല വേഷത്തിലും രൂപത്തിലും തെറ്റിദ്ധാരണകള്‍ പരത്തി കേന്ദ്രം സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി. കൃഷ്ണപിള്ളയുടെ 69 ാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹം മരണപ്പെട്ട കണ്ണര്‍കാട്ട് സി.പി.എമ്മും സി.പി.ഐയും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒറ്റക്കെട്ടായാണ് കേരളത്തിനുനേരെ വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത്.
സംസ്ഥാനത്തെ മതനിരപേക്ഷതയും ഇടതുപക്ഷ കരുത്തും തകര്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
കാലാനുസൃതമായ വികസനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പൊതുജന പങ്കാളിത്തത്തോടെയുള്ള വികസനമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. വീടില്ലാത്ത അഞ്ചുലക്ഷം പാവങ്ങള്‍ക്കാണ് വീട് നല്‍കാന്‍ പോകുന്നത്.
ഇത് സംസ്ഥാന വികസനത്തില്‍ നാഴികക്കല്ലായിരിക്കുമെന്നും പിണറായി പറഞ്ഞു. പി. കൃഷ്ണപിള്ള സ്മാരകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."