ഖാസി ഫൗണ്ടേഷന് വാര്‍ഷികവും അവാര്‍ഡ് ദാനവും 13ന്
കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ്കോയ ഫൗണ്ടേഷന് എട്ടാം വാര്‍ഷികവും അവാര്‍ഡ് ദാനവും 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ഹോട്ടല്‍ കാലിക്കറ്റ് ടവറില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ടീം തായ് ചെയര്മാന് പി.സി താഹിറാണ് അവാര്‍ഡിന് അര്‍ഹനായത്. എം.കെ രാഘവന് എം.പി മംഗളപത്രം നല്‍കുകയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പൊന്നാടയണിയിക്കുകയും ചെയ്യും.
കനിവ് റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കുള്ള മെഡിക്കല്‍ എക്യുപ്മെന്റ് എയ്ഡ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും. ഒ.എന്‍.ജി.സി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മിശ്കാല്‍-തളി ക്ഷേത്രത്തിന്റെ മിനിയേച്ചര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പ്രകാശനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഇ.വി ഉസ്മാന് കോയ, എം.വി റംസി ഇസ്മാഈല്‍, കണ്ടിയില്‍ ആലിക്കോയ, കെ.പി ആലിക്കോയ, എ.വി സെക്കീര്‍ ഹുസൈന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."