ബസുകള്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരുക്ക്
വളാഞ്ചേരി: കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു 37 പേര്‍ക്കു പരുക്കേറ്റു. തിരുവമ്പാടിയില്‍നിന്നു മൂലമറ്റത്തേക്കു പോകുകയായിരന്ന ബസും മൂവാറ്റുപുഴയില്‍നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസുമാണ് ഇന്നലെ രാത്രി എട്ടോടെ ദേശീയപാത വളാഞ്ചേരി പൈങ്കണ്ണൂരില്‍ കൂട്ടിയിടിച്ചത്.
വൈക്കത്തൂര്‍ കോലിയക്കാട്ടില് ഷമീര്‍ (18), തൃശൂര്‍ സ്വദേശികളായ ഷന്കവക്കല് അമല്‍ (21), അമലിയ (10), എരഞ്ഞിപ്പാലം സ്വദേശികളായ ഷാഹിന്‍ വീട്ടില്‍ ഷരീഫ (36), ഷാമെദ് ഷാ (ഒന്‍പത്), സൈനുല്‍ ആബിദ് (44), മഖ്ബൂല്‍ (21), തവനൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍ (45), ജഷീം (16), ദേവീദാസ് (68), ഗുരുവായൂര്‍,കുന്നത്തങ്ങാടി പ്രവീണ്‍ (34), ബഷീര്‍ (44), കോഴിക്കോട് സ്വദേശികളായ അബ്ദല്‍ അസീസ് (54), ഫൈസല്‍ (38), തോമസ് (65), അച്ചമ്മ (62), വിനീബ് (32), സുന്ദരന്‍ (42), ചാലക്കുടി, വയനാട് സ്വദേശികളായ ദാമോദരന്‍ (54), സ്മിത (28), യമുന (20), അമിത (20), ഏറ്റുമാനൂര്‍ രേവതി (23), വളാഞ്ചേരി വടക്കുംപുറം പരമേശ്വരന് (45), കണ്ണൂര്‍ സുധീഷന് (54), അനജു (20), കോഴിച്ചന ഷംസീറലി (20), മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ് (20), ഹരിദാസ്(42), ചേരൂര്‍ ജാബിര്‍ (28), ഫറൂഖ് സ്വദേശി ഹേമന്ദ് (23), ഇടുക്കി സ്വദേശികളായ അമല്‍രാജ് (32), ശ്രീരാജ് (35), കുന്നംകുളം സ്വദേശി മനോജ് (31)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."