അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്താക്കിയതായി പരാതി
പാലക്കാട്: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. സംസ്ഥാനസര്‍ക്കാറിന്റെ വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നവുമായി തുടങ്ങിയ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ അനര്‍ഹര്‍ക്ക് വീട് ലഭിക്കുകയും അര്‍ഹതയിലുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്.
കരിമ്പ പഞ്ചായത്തില്‍ ഇടക്കുര്‍ശിയില്‍ നാലു സെന്റ് സ്ഥലത്ത് ഷെഡില്‍ ആറ് വര്‍ഷത്തോളം താമസിക്കുന്ന വാസുദേവന്് ഇത് വരെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും തഴയുകയായിരുന്നു. ഇത്തവണ ഭരണം മാറിയിട്ടും സ്ഥിതി മറിച്ചൊന്നുമല്ലെന്നാണ് വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറയുന്നത്.
യാതൊരു വരുമാനമില്ലാതെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നമകന്‍ വിനീതും ഭാര്യ ബിന്ദുവുമാണ് ഈഷെഡില്‍ നരകജീവിതവുമായി മുന്നോട്ട് പോകുന്നത്. 2103 മുതല്‍ വീടനായി അപേക്ഷ നല്‍കുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയാണത്രെ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. വീട് ലഭിക്കില്ലെന്നപരാതിയുമായി അധികൃതരെ സമീപിക്കുമ്പോള്‍ ഭീഷണിപ്പെടുത്തി വിടുകയാണ് ചെയ്യുന്നതെന്നും വാസുദേവന്‍ ആരോപിച്ചു.
യാതൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത തനിക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വാസുദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അസുഖത്താല്‍ ഭാര്യക്കും തനിക്കും ജോലി ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യം കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നതെന്നും വാസുദേവന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."