HOME
DETAILS

കൈചുറ്റു മുറുക്കിനും കടലമിഠായിക്കും: ജി.എസ്.ടി കുരുക്ക്

  
backup
August 20 2017 | 07:08 AM

132656986364564656565-2

പാലക്കാട് : ജി.എസ് .ടി കുരുക്കില്‍ പെട്ട്‌രണ്ട് പരമ്പരാഗത കുടില്‍ വ്യവസായങ്ങളായ അരിമുറുക്ക്, കടലമിഠായി വ്യവസായങ്ങള്‍ ഇല്ലാതാവും. മുറുക്ക് കച്ചവടത്തിന് 12 ശതമാനവും, കടലമിഠായിക്ക് 18 ശതമാനവുമാണ് ഇപ്പോള്‍ നികുതി നല്‍കേണ്ടത്.


ഇത്രയും വലിയ നികുതി ചുമത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റില്ലെന്നാണ് ഉല്‍പ്പാദകര്‍ പറയുന്നത്. മുറുക്കിനും, കടലമിഠായിക്കും വിലകൂട്ടിയാല്‍ ആവശ്യക്കാര്‍ വാങ്ങിക്കാന്‍ താല്‍പ്പര്യപ്പെടണമെന്നില്ല. മുന്‍പ് ഇവയ്ക്കു അഞ്ചു ശതമാനം നികുതിയാണ് നല്‍കിയിരുന്നത്. സാധനങ്ങള്‍ ചെറുതാക്കിയാലും പ്രശ്‌നമാവും.
മുറുക്കും, കടലമിഠായും കൈകൊണ്ടാണ് ഉണ്ടാക്കുന്നത്. തമിഴ്‌നാട്ടില്‍ മെഷിനറി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനു ഗുണമേന്‍മയുണ്ടാവില്ലെന്നാണ് കരിപ്പോടിലെ അമ്പിളി ഫുഡ്‌സ് ഉടമ അനന്തകൃഷ്ണന്‍ പറയുന്നത്. അതുപോലെ അവിടത്തെ ചേരുവയിലും വ്യത്യാസമുണ്ട്. കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് കൈചുറ്റു മുറുക്ക് വ്യവസായം നടത്തുന്നവരുള്ളത് ഏകദേശം 5000ത്തോളം കുടുംബങ്ങള്‍ മുറുക്കുണ്ടാക്കി വിറ്റു ഉപജീവനം കഴിയുന്നുണ്ട് .


പാരമ്പര്യമായി ഇത് തൊഴിലാക്കിയ കുടുംബങ്ങളാണ് ഏറെയും. സ്ത്രീകളാണ് കൂടുതലും. പാലക്കാട് ജില്ലയിലെ കരിപ്പോട്, കൊടുവായൂര്‍, മംഗലാംകുന്ന് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ ഈ തൊഴില്‍ ചെയ്ത് ജീവിക്കന്നത്. ഇതില്‍ കരിപ്പോട് കൈചുറ്റു മുറുക്കിന്റെ പ്രശസ്തി വിദേശങ്ങളില്‍ വരെ എത്തിയിട്ടുണ്ട്. വിദേശ സര്‍വകലാശാലകളില്‍ നിന്നും കരിപ്പോട് മുറുക്കിനെ കുറിച്ച് പഠിക്കാന്‍ വിദേശ സംഘം എത്തിയിരുന്നു. പാരമ്പര്യമായി മുറുക്ക് കച്ചവടം നടത്തുന്നത് മന്നാടിയാര്‍ സമുദായക്കാരാണ്.


തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. പരമ്പര്യമായി മുറുക്ക് കച്ചവടം ചെയ്തു ജീവിക്കുന്നതിനാല്‍ മറ്റൊരു തൊഴിലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതു തലമുറക്കാര്‍ ഈ തൊഴിലില്‍ താല്‍പര്യം കാണിക്കാത്ത അവസ്ഥയുമുണ്ട്. പ്രായമേറെയുള്ളവര്‍ മാത്രമേ ഈ തൊഴില്‍ ഉപജീവനമാക്കുന്നുള്ളു. ഈ അവസ്ഥയില്‍ 12 ശതമാനം നികുതി കൂടി ചുമത്തി കച്ചവടം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കടലമിഠായികച്ചവടം ചെയ്തു പാലക്കാട് ജില്ലയില്‍ ജീവിക്കുന്ന അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട്. മിഠായിക്ക് പതിനെട്ടു ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്.

ഇപ്പോള്‍ രണ്ടു രൂപക്കും, അഞ്ചു രൂപയ്ക്കും വിറ്റുവരുന്ന കടലമിഠായിക്ക് വില കൂട്ടി വില്‍ക്കാനും പറ്റില്ല. തമിഴ് നാട്ടിലാണെങ്കില്‍ നികുതി വളരെ കുറവാണ്. അതിനാല്‍ അവിടന്ന് വരുന്ന സാധനങ്ങള്‍ക്ക് വില കൂട്ടേണ്ടി വരില്ല. അപ്പോള്‍ ഉപഭോക്താക്കള്‍ അത് വാങ്ങിക്കാന്‍ താല്പര്യപ്പെടുകയുള്ളു. കേരളത്തിലെ കച്ചവടക്കാരാണ് പ്രതിസന്ധിയിലാവുക. മെല്ലെ മെല്ലെ കടലമിഠായി കച്ചവടവും ഇല്ലാതാവും. ജിഎസ്.ടി നികുതി നിശ്ചയിക്കുന്ന സമയത്തു കേരളത്തിലെ ഈ കുടില്‍ വ്യവസായത്തെകുറിച്ച്പറയാന്‍ ആരുമുണ്ടായില്ല. ധനമന്ത്രിയാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തേണ്ടത്.


ഇനിയും ഇക്കാര്യം ജി.എസ് .ടി അധികൃതര്‍ മുന്‍പാകെ ബോധിപ്പിച്ചു നികുതി കുറക്കാന്‍ കഴിയും സംഘടിത ശക്തി ഇല്ലാത്തതിനാല്‍ ഇവരുടെ കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അടിയന്തിരമായി നികുതി കുറച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഈ രണ്ടു കുടില്‍ വ്യവസായങ്ങളുടെഅന്ത്യമാവും ഫലം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago