ക്ലാരസ് വെഡ്ഡിങ് ആന്‍ഡ് ഡിസൈനര്‍ ജ്വല്ലറി പ്രവര്‍ത്തനമാരംഭിച്ചു
പെരിന്തല്‍മണ്ണ: സ്വഫാ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ക്ലാരസ് വെഡ്ഡിങ് ആന്‍ഡ് ഡിസൈനര്‍ ജ്വല്ലറി പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. ക്ലാരസ് ലോഗോ പ്രകാശനവും അവാര്‍ഡ് വിതരണവും ഡോ. കെ.ജെ യേശുദാസ് നിര്‍വഹിച്ചു. ഡയമണ്ട് സെക്ഷന്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും ജൂനിയര്‍ സെക്ഷന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ എം.പി അബ്ദുസ്സമദ് സമദാനി ആദരിച്ചു. മുഈന്‍ അലി ശിഹാബ് തങ്ങള്‍ ആദ്യ വില്‍പന നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, സ്വഫാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി മുഹമ്മദ്, മാനേജിങ് ഡയറക്ടര്‍ കെ.ടി.എം.എ സലാം, സിനിമാ സംവിധായകന്‍ മേലാറ്റൂര്‍ രവി വര്‍മ, എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അയമു ഹാജി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, വി. ശശികുമാര്‍, വി. ബാബുരാജ്, സ്വഫാ ഗ്രൂപ്പ് പി.ആര്‍ മാനേജര്‍ മുഹമ്മദ് ഹസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."