HOME
DETAILS

ഓണത്തിന് കാഴ്ച്ചക്കുലകള്‍ തയ്യാറാക്കി പരുതൂര്‍

  
backup
August 21 2017 | 03:08 AM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b2%e0%b4%95%e0%b4%b3


ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ നേന്ത്രവാഴതോട്ടങ്ങളില്‍ നേന്ത്രകായയുടെ വിളവെടുപ്പ് തുടങ്ങി. പരുതൂരുരിലെ കാഴ്ച്ചകുലകള്‍ക്കാണ് ഏറെ പ്രധാനം. ഓണവിപണ ലക്ഷ്യമിട്ട് നല്ല പരിചരണത്തോടെയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇവിടത്തെ കാഴ്ച്ചകുലകള്‍ക്ക് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും പ്രധാനമുണ്ട്. ഇവിടെ നിന്ന് കൊണ്ടുപോകുന്ന കാഴ്ച്ചകുലകള്‍ ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളില്‍ വഴിപാടായി സമര്‍പ്പണം നടത്തുന്നവരുമുണ്ട്.
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓണക്കാലത്തെത്തുന്ന കാഴ്ചക്കുലകള്‍ കൂടുതലും പരുതൂരിലെ കര്‍ഷകരുടേതാണ്.
തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, കുന്ദംകുളം, പാവറട്ടി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പൊന്നാനി, എടപ്പാള്‍, തിരൂര്‍, പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കൂറ്റനാട് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയുടെ നേത്യത്വത്തില്‍ നടക്കുന്ന ഓണച്ചന്തകളുടെ പ്രധാന ആകര്‍ഷണം പരുതൂരിലെ നേന്ത്രക്കുലകളാണ്. പരുതൂരിലെ പാടശേഖരങ്ങളില്‍ 50,000 ത്തോളം വാഴകളാണ് ഓരോ വര്‍ഷവും കൃഷി ചെയ്യുന്നത്.
കുംഭവാഴ, കര്‍ക്കിടകവാഴ, ഓണവാഴ എന്നീ മൂന്നു കൃഷിരീതികളാണുള്ളത്. 15 മുതല്‍ 20 കിലോ തൂക്കമുള്ള നേന്ത്രക്കുലകളാണ് വിപണിയിലെത്തുന്നത്. ഇതിന് മൂന്നുമീറ്ററോളം നീളത്തില്‍ മാണിത്തണ്ടുമുണ്ടാകും.
നീളമുള്ള മാണിത്തണ്ടോടെയുള്ള കുലകള്‍ 'കുതിരവാലി' എന്നാണറിയപ്പെടുന്നത്. വിപണിയില്‍ കുതിരവാലിക്ക് ആവശ്യക്കാരേറെയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരു തോട്ടത്തിലെ ലക്ഷണമൊത്ത നേന്ത്രക്കുലയെയാണ് കര്‍ഷകര്‍ കാഴ്ചക്കുലയായി എടുക്കുന്നത്. കായയുടെ ഉള്ളില്‍ കാമ്പുവെക്കുന്നതിനു മുമ്പ് തന്നെ കുല ഉണങ്ങിയ വാഴയിലകള്‍ കൊണ്ട് മൂടും. മറ്റ് നേന്ത്രക്കുലകളേക്കാള്‍ സ്വര്‍ണവര്‍ണത്തിലാകും കുല. ഇതിന്റെ ചീര്‍പ്പും മുന്‍ഭാഗത്ത് വിടര്‍ന്നുനില്‍ക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ഇത്തരം ലക്ഷണമൊത്ത കാഴ്ചക്കുലകള്‍ അത്തം മുതല്‍ തിരുവോണം വരെ വഴിപാടായി സമര്‍പ്പിക്കാറുണ്ട്.
ക്ഷണമൊത്ത കാഴ്ച്ചകുലകള്‍ക്ക് അയ്യായിരം രൂപവരെ വില വരും കുലകളുടെ ചന്തം നോക്കിയാണ് ഇതിന് വില പറയുന്നത്. മൊത്തത്തില്‍ ഇത്തവണ നേന്ത്രകായക്ക് നല്ല വിലയുണ്ട് ഇത് ബലിപെരുന്നാളും ഓണമെത്തുന്നതോടെ ഇനിയും ഉയരും നിലവില്‍ നേന്ത്രകായക്ക് കിലോവിന് 50 രൂപ മുതല്‍ 60 രൂപവരെ വിലയുണ്ട്.
ചങ്ങാലിക്കോടന്‍, ആറ്റുനേന്ത്ര എന്നീ ഇനങ്ങളാണ് കൂടുതലും കൃഷി ചെയ്യുന്നത്. കര്‍ക്കിടവാഴയുടെ വിളയെടുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അത്തം മുതല്‍ കാഴ്ചക്കുലകള്‍ വിപണയില്‍ ലഭ്യമായി തുടങ്ങുമെന്ന് പരുതൂരിലെ വാഴ കര്‍ഷകര്‍ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago