'കശുവണ്ടി തൊഴിലാളികള്‍ക്ക് ബോണസ് 10000 രൂപയായി പ്രഖ്യാപിക്കണമെന്ന്'
കൊല്ലം: അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുവാനോ യഥാസമയം ബോണസും മറ്റു ആനുകൂല്യങ്ങളും പ്രഖ്യാപിക്കുവാനോ കഴിയാതെ കശുവണ്ടി മേഖയില്‍ കശുമാവ് കൃഷിയും ബോധവല്‍ക്കരണവുമാണ് ഇടതു ഭരണത്തില്‍ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
കശുവണ്ടി വ്യവസായി ആയ വി.എല്‍.സിയുടെ ഫാക്ടറി പടിക്കല്‍ സമരം ചെയ്യുകയും ഒത്തു തീര്‍പ്പായി എന്ന് വിശ്വസിപ്പിച്ച് ഫാക്ടറി തുറക്കാന്‍ തിയതിയും നിശ്ചയിച്ച് സമര രംഗത്ത് നിന്നു പിന്മാറിയ ആളുകള്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് സമര രംഗത്തേക്ക് കടന്നു വരുമ്പോള്‍ ഈ നടപടിയെ അപഹാസ്യമെന്ന് പറയാന്‍ മാത്രമേ കഴിയുകയുള്ളു.
250 കോടി രൂപ സര്‍ക്കാരില്‍ നിന്നു ലഭിച്ചെങ്കിലും 75 ദിവസം മാത്രം പണി നല്‍കിയും അഴിമതിക്കാരായ രണ്ടു എം.ഡി മാരെ തലപ്പത്ത്‌വച്ചും സ്വന്തം ഫാക്ടറികള്‍ അടച്ച് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച രണ്ടു മുതലാളിമാരില്‍ നിന്നു കശുവണ്ടി വാങ്ങുകയാണ്.
ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയ കമ്പനികള്‍ക്ക് വീണ്ടും ഓഡര്‍ നല്‍കുകയും ഈ എം.ഡി തിരിച്ചു നല്‍കിയത് യാഥാര്‍ഥ്യ ബോധത്തോടെയല്ലെന്നും പിന്നില്‍ സാമ്പത്തിക ലാഭം മാത്രമാണ് ലക്ഷ്യമെന്നും ഈ അഴിമതിക്ക് മറപിടിക്കുകയാണ് വകുപ്പ് മന്ത്രി ചെയ്യുന്നതെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
2011 മുതല്‍ തൊഴിലാളികള്‍ക്ക് കാലാനുസൃതമായി ബോണസ് വര്‍ധിപ്പിച്ച് 8500 രൂപയായി മാറ്റിയപ്പോള്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കശുവണ്ടി തൊഴിലാളികളുടെ ബോണസ് 10000 രൂപയായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം കശുവണ്ടി മേഖലയില്‍ ശക്തമായ പ്രതികരണവുമായി സമരമുഖത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി വരുമെന്ന് അവര്‍ വ്യക്തമാക്കി.
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ കശുവണ്ടി ഫാക്ടറി 'അക്വിസിഷന്‍ ആക്ട്'പ്രകാരം ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ചുമതലാബോധത്തോടെ പെരുമാറണമെന്നും വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."