HOME
DETAILS
MAL
വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണും ജയരാജന് നായരും കുറ്റക്കാരെന്ന് കോടതി
backup
August 21 2017 | 08:08 AM
കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ പ്രതികളായ തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോണ്‍, ആര്‍മി മുന്‍ ഓഫിസര്‍ ജയരാജന് നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു.
കേസിലെ ആറു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, പുഷ്പവതിയുടെ ഭര്‍ത്താവ് അനില്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
കോടതിയില്‍ വാദം തുടരുകയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു പേര്‍ക്കുമുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."