ഓണഫലങ്ങള്‍ പറയാന്‍ കൈനോട്ടക്കാര്‍ എത്തിതുടങ്ങി
ആനക്കര: ഓണഫലങ്ങള്‍ പറയാന്‍ തത്തയുമായി കൈനോട്ടക്കാര്‍ വരവു തുടങ്ങി. ചിങ്ങപ്പിറിവിയിലെ ഭാവിഫലങ്ങലെ കുറിച്ചു പറയാന്‍ വീടുകളിലെത്തിതുടങ്ങിയത്. ഭാവിഫലത്തോടൊപ്പം ഓണപുടവും അരിയു ഇവര്‍ക്ക് ഗ്രാമീണര്‍ നല്‍കുന്നുണ്ട്.
പാലക്കാട്, മലപ്പുറം ജില്ലകളെ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് ചിങ്ങമാസത്തില്‍ ഒട്ടുമിക്ക പേരും കൈനോക്കുന്നത് ചിങ്ങമാകുമ്പോള്‍ ഒരു വര്‍ഷത്തിന്റെ ഫലമാകുമെന്നതാണ് ഇതിന് കാരണമായി പറയുന്നത്.
നാട്ടുകാരുടെയെല്ലാം ഭാവി പറയുന്ന ഞങ്ങളെ പോലുളളവരുടെ ഭാവി ഇപ്പോഴും ഇരുളടങ്ങുകിടക്കുകയാണന്നും ഇവര്‍ പറയുന്നു.
വര്‍ഷങ്ങളായി തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ച് കൈനോട്ടം പറയുന്ന ഞങ്ങളെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കാറില്ലന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
തോള്‍ സഞ്ചിയും കിളിക്കൂടും അതിലേറെയുള്ള ജീവിതഭാരവുമായിട്ടാണ് കൈനോട്ടകാരുടെ ഒരുപ്രഭാതത്തിന്റെ തുടക്കം. കൈനോക്കണോ മുഖലക്ഷണം പറയാം നാട്ടുന്മ അലിഞ്ഞു ചേര്‍ന്ന ഈ ജീവിതവൃത്തിയിലേക്ക് പുതിയ തലമുറ കടന്നുവരുന്നില്ല കാരണം ഞങ്ങളുടെയോ ഭാവി പോയി മറ്റുള്ളവരെ കൂടി എന്തിന് ബുദ്ധിമുട്ടിക്കണം എന്നാണ് ഞങ്ങള്‍ പുതിയ തലമുറയോടെ പറയുന്ന പാരമ്പര്യമായി ഈ തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ് കുറത്തികള്‍ ഓണം പെരുന്നാള്‍ എന്നിങ്ങിനെയുളള ആഘോഷങ്ങല്‍ വരുമ്പോഴാണ് ഞങ്ങല്‍ക്ക് വല്ലതും കിട്ടുന്നത് ഇവര്‍ പറഞ്ഞു.
കൈനോട്ടത്തിന് പുറമെ മറ്റ് സമയങ്ങളില്‍ പായ വില്‍പനയും മറ്റുമായിട്ടാണ് ഇവര്‍ ജീവിതം കൂട്ടിമുട്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."