HOME
DETAILS
MAL
'ഭവനസമുന്നതി': അഗ്രഹാര പുനരുദ്ധാരണ സഹായ വിതരണം ഇന്ന്
backup
August 21 2017 | 19:08 PM
പാലക്കാട്: അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് നടത്തുന്ന 'ഭവനസമുന്നതി' പദ്ധതിയുടെ മൂന്നാം ഘട്ട ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം ഇന്ന് നടക്കും. നൂറണി അഗ്രഹാരത്തിലെ 82 പേര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ ധനസഹായം നല്‍കുക.
ഒരു വീടിന് പരമാവധി രണ്ട് ലക്ഷം രൂപവരെ ധനസഹായം നല്‍കും. നൂറണി ഗ്രാമം ശാരദാ ശങ്കര കല്യാണമണ്ഡപത്തില്‍ രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ധനസഹായം വിതരണം ചെയ്യും.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.ബി രാജേഷ് എം.പി മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാശശിധരന്‍, സമുന്നതി മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."