റോഡിലെ കുഴിയില്‍ വീണ് മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി പൈപ്പിട്ട ശേഷം പൂര്‍ണ്ണമായും നികത്താത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിക്കാനിടയായ സംഭവത്തില്‍ മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
ചെമ്പഴന്തി കട്ടച്ചാല്‍, കിരണ്‍ നിവാസില്‍ പുരുഷോത്തമന്റെയും ആശയുടേയും മകനായ കിഷോര്‍ കുമാറാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് വീണ് മരിച്ചത്.
കിഷോര്‍ കുമാര്‍ മരിക്കാനിടയായ സംഭവത്തില്‍ പൈപ്പിടുന്നതിന് റോഡ് കുഴിക്കുമ്പോള്‍ പാലിക്കേണ്ട പൊതു നിയമങ്ങള്‍ ജല അതോറിറ്റി പാലിച്ചിട്ടില്ലെന്ന് അഡീ. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തുക നിര്‍മ്മാണപ്രവൃത്തി നടത്തിയ കോണ്ട്രാക്ടര്, ഡ്യൂട്ടിയില്‍ ചാര്‍ജ്ജുണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരില്‍ നിന്നും ഈടാക്കാവുന്ന
താണെന്നും കലക്ടര്‍ റിപ്പോര്‍ട്ട് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."